SWISS-TOWER 24/07/2023

വീടുകള്‍ തോറും പോലീസുകാരെ നല്‍കിയാലും ബലാല്‍സംഗങ്ങള്‍ തടയാനാകില്ല: ആര്‍.ആര്‍ പാട്ടീല്‍

 


മുംബൈ: (www.kvartha.com 11.06.2014) വീടുകള്‍ തോറും ഓരോ പോലീസുകാരെ സുരക്ഷയ്ക്കായി നല്‍കിയാലും ബലാല്‍സംഗങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും തടയാന്‍ കഴിയില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍.ആര്‍ പാട്ടീല്‍. ധാര്‍മീക മൂല്യങ്ങള്‍ ക്ഷയിച്ചതിനാലാണ് ബലാല്‍സംഗങ്ങള്‍ പെരുകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കുറവാണെന്നും പാട്ടീല്‍ അവകാശപ്പെട്ടു.

വീടുകള്‍ തോറും പോലീസുകാരെ നല്‍കിയാലും ബലാല്‍സംഗങ്ങള്‍ തടയാനാകില്ല: ആര്‍.ആര്‍ പാട്ടീല്‍ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് യുപിയിലാണ്. 6.34 ശതമാനം ബലാല്‍സംഗങ്ങളും നടത്തുന്നത് സഹോദരന്മാരോ പിതാവോ ആണ്. അടുത്ത ബന്ധുക്കള്‍ 6.65 ശതമാനം ബലാല്‍സംഗങ്ങള്‍ നടത്തുന്നു, 42 ശതമാനം ബലാല്‍സംഗങ്ങള്‍ നടത്തുന്നത് അറിയുന്നവരാണ്. വിവാഹം കഴിക്കാമെന്ന വ്യാജേന നടക്കുന്ന ബലാല്‍സംഗങ്ങള്‍ 40 ശതമാനവും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പോലീസിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി 500 വാഹനങ്ങള്‍ വാങ്ങി. രണ്ട് മാസത്തിനുള്ളില്‍ ഈ വാഹനങ്ങളില്‍ സദാസമയവും ഒരു വനിത ഓഫീസര്‍ വീതമുണ്ടാകും. മാലമോഷ്ടാക്കളെ പിടിക്കാന്‍ 200 വനിത കമാന്റോകളെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.


വീടുകള്‍ തോറും പോലീസുകാരെ നല്‍കിയാലും ബലാല്‍സംഗങ്ങള്‍ തടയാനാകില്ല: ആര്‍.ആര്‍ പാട്ടീല്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Mumbai: Yet another politician has made a callous statement on rapes in the country. In a remark that may get him into trouble, Maharashtra Home Minister RR Patil said that even if we provide a police personnel to each house, rapes cannot be stopped.

Keywords: Mumbai, Home minister, Maharashtra, RR Patil, Rape, Controversy,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia