മോഡി സര്‍ക്കാരില്‍ നിന്ന് ഉടനെ അല്‍ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്: മനോഹര്‍ പരിക്കര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പനാജി: (www.kvartha.com 29.06.2014) മോഡി സര്‍ക്കാരില്‍ നിന്ന് ഉടനെ അല്‍ഭുതങ്ങള്‍ പ്രതീക്ഷിക്കരുതെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍. വ്യവസായ പ്രമുഖരോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. നല്ല ദിനങ്ങള്‍ വരുമെന്ന് പറഞ്ഞിട്ട് എന്തായി? വന്നോ? എന്ന് പലരും എന്നോട് ചോദിക്കുന്നു. ഇല്ലെന്നായിരുന്നു എന്റെ മറുപടി. നല്ലദിനങ്ങള്‍ തീര്‍ച്ചയായും വരും മനോഹര്‍ പരിക്കര്‍ പറഞ്ഞു.

സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ അല്‍ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്. അത് വരാന്‍ പോകുന്നതേയുള്ളു ഗോവ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് യോഗത്തില്‍ പരിക്കര്‍ പറഞ്ഞു.

ഇപ്പോള്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ മനസോടെ പ്രവര്‍ത്തിക്കാനാകും. കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേറെ തരത്തിലായിരുന്നു. യുപിഎ സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കാതെ പലതും തടഞ്ഞുവെച്ചുവെന്നും പരിക്കര്‍ പറഞ്ഞു. 2012ലാണ് പരിക്കര്‍ ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റത്.
മോഡി സര്‍ക്കാരില്‍ നിന്ന് ഉടനെ അല്‍ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്: മനോഹര്‍ പരിക്കര്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
 

SUMMARY: Panaji: Goa Chief Minister Manohar Parrikar has said people should not expect miracles from the Narendra Modi-led government just at the beginning of its tenure.

Keywords: Panaji, Goa, CM, Manohar Parikar, BJP, Narendra Modi, Prime Minister,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia