എ.എ.പിയില്‍ വിള്ളലുണ്ടാക്കി ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ശ്രമം

 


ന്യൂഡല്‍ഹി: (www.kvartha.com 18.06.2014) ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി വളഞ്ഞ വഴികള്‍ സ്വീകരിക്കുന്നു. എ.എ.പിയില്‍ പ്രശ്‌നങ്ങളുണ്ടാക്കി വിമത പക്ഷത്തെ ശക്തിപ്പെടുത്താനാണ് ബിജെപിയുടെ നീക്കം. ബിജെപി പണം വാഗ്ദാനം ചെയ്ത് നിരവധി എ.എ.പി എം.എല്‍.എമാരെ സമീപിക്കുന്നതായി ആരോപണമുയരുന്നുണ്ട്.

കോണ്‍ഗ്രസിലേയും എ.എ.പിയിലേയും വിമതരെ കൂട്ടുപിടിച്ച് ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ബിജെപി പണം വാഗ്ദാനം ചെയ്‌തെന്നാരോപിച്ച് എ.എപിയുടെ 5 എം.എല്‍.എമാരാണ് രംഗത്തെത്തിയത്. ഫോണിലൂടേയും മദ്ധ്യസ്ഥരിലൂടെയുമാണ് ബിജെപി എ.എ.പി എം.എല്‍.എമാരെ സമീപിക്കുന്നത്.

പ്രസിഡന്റ് ഭരണമാണിപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നത്. എ.എ.പി നേതാവ് അരവിന്ദ് കേജരിവാള്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെതുടര്‍ന്നാണിത്. ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാഞ്ഞതിനാലാണ് കേജരിവാള്‍ രാജിവെച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: New Delhi: Amid reports that the Bharatiya Janata Party was considering the option of forming government in Delhi with the help of turncoat Congress and AAP MLAs, several legislators of the Aam Aadmi Party have claimed that the BJP has offered them money to shift allegiance.

എ.എ.പിയില്‍ വിള്ളലുണ്ടാക്കി ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ശ്രമം

Keywords: Delhi, Delhi government, Bharatiya Janata Party, Aam Aadmi Party, AAP MLAs, BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia