ചെന്നൈയില്‍ നിര്‍മ്മാണത്തിനിടയില്‍ ബഹുനില കെട്ടിടം നിലം പൊത്തി; 5 മരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 29.06.2014) ചെന്നൈയിലെ മാങ്ങാടില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ബഹുനില കെട്ടിടം നിലം പൊത്തി. ദുരന്തത്തില്‍ ഇതുവരെ 5 പേര്‍ മരിച്ചതായാണ് ഔദ്യോഗീക സ്ഥിരീകരണം. 45ഓളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. കനത്ത മഴയില്‍ കെട്ടിടം പെട്ടെന്ന് തകര്‍ന്നടിയുകയായിരുന്നു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇതുവരെ 11 പേരെയാണ് പുറത്തെടുക്കാനായത്.

ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് അടിയന്തിര വൈദ്യസഹായം നല്‍കാനായി 15 ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 12 ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തി.

ചെന്നൈയില്‍ നിര്‍മ്മാണത്തിനിടയില്‍ ബഹുനില കെട്ടിടം നിലം പൊത്തി; 5 മരണംകെട്ടിടം തകരാനുണ്ടായ കാരണം മഴയാണെന്ന് വിശ്വസിക്കാനാകില്ലെന്നായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഒരു ഉദ്യോഗസ്ഥന്റെ പ്രതികരണം. നൂറോളം പേരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ദുരന്തം തന്നെ ഞെട്ടിച്ചുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
 

SUMMARY: Chennai: In an unfortunate incident, an under-construction building collapsed near Chennai's Mangadu due to heavy rains in the area.

Keywords: Chennai, Building collapse, Mangadu, Tamil Nadu, Chennai building collapse, Monsoon, Delhi Building collapse
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia