SWISS-TOWER 24/07/2023

ഒലിച്ചുപോയ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ നാസയുടെ സഹായം തേടുന്നു

 


മാണ്ടി(ഹിമാചല്‍ പ്രദേശ്): (www.kvartha.com 15.06.2014) ബീസ് നദിയില്‍ ഒഴുകിപ്പോയ വിദ്യാര്‍ത്ഥികളെ കണ്ടെത്താനായി ആന്ധ്ര പ്രദേശ് നാസയുടേയും ഐഎസ്ആര്‍ ഒയുടേയും സഹായം തേടുന്നു. ഇനിയും കണ്ടെടുക്കാനാകാത്ത 16 വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഉപഗ്രഹ ചിത്രങ്ങള്‍ സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി എന്‍ ചിന്ന രാജപ്പയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റേയും യുഎസ് സ്‌പേസ് ഏജന്‍സിയായ നാസയുടേയും സഹായത്തോടെ മൃതദേഹങ്ങള്‍ കണ്ടെത്താനാണ് ഞങ്ങളിപ്പോള്‍ ശ്രമിക്കുന്നത്. ഇരു ഏജന്‍സികളുമായും ബന്ധം സ്ഥാപിച്ച് വരികയാണ്. എല്ലാ മൃതദേഹങ്ങളും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും രാജപ്പ പറഞ്ഞു. ബീസ് നദിയിലും അണക്കെട്ടിലും നടക്കുന്ന തിരച്ചിലിന് നേതൃത്വം നല്‍കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

അതേസമയം ഞായറാഴ്ച നടത്തുന്ന തിരച്ചിലില്‍ സൈഡ് സ്‌കാന്‍ സോണാര്‍ എന്ന സാങ്കേതിക ഉപകരണത്തിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. നദിയുടെ അടിത്തട്ട് കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്താന്‍ സഹായിക്കുന്ന ഉപകരണമാണിത്.
ഒലിച്ചുപോയ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ നാസയുടെ സഹായം തേടുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Mandi: Andhra Pradesh Deputy Chief Minister N Chinna Rajappa Saturday said his government was trying to establish contact with ISRO and NASA to locate the bodies of 16 missing students who were swept away when water was released into the Beas river here without warning last week.

Keywords: Beas tragedy, ISRO, NASA, Mandi, Andhra Pradesh, Himachal Pradesh, Manali
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia