SWISS-TOWER 24/07/2023

മായാവതിക്കിറങ്ങാന്‍ കൃഷി ഭൂമി വെട്ടിനിരത്തി

 


ബദാവൂണ്‍(യുപി): ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിയുടെ ബദാവൂണ്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒന്നിനുപിറകെ മറ്റൊന്നായി വിവാദങ്ങള്‍ ഉയരുകയാണ്. മായാവതി എത്തുന്ന ഹെലികോപ്റ്റര്‍ ഇറക്കാനായി ഒരു പാവപ്പെട്ട കര്‍ഷകന്റെ കൃഷിഭൂമി വെട്ടിനിരത്തിയതാണ് ഒടുവിലത്തെ വിവാദം. ഹെലിപാഡിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ ദളിത് കുട്ടികളെക്കൊണ്ട് വൃത്തിയാക്കിച്ചതും വിവാദമായിരുന്നു.

മായാവതിക്കിറങ്ങാന്‍ കൃഷി ഭൂമി വെട്ടിനിരത്തിഹെലിപാഡിന് സമീപത്തായി ഒരു ടെന്റും സ്റ്റേജും ബിഎസ്പി പ്രവര്‍ത്തകര്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് സഹോദരിമാരുടെ വീട് സന്ദര്‍ശിക്കാനായാണ് മായാവതി ബദാവൂണിലെത്തുന്നത്.

ഞായറാഴ്ച രാവിലെ ലഖ്‌നൗവില്‍ നടത്തിയ പത്രസമ്മേളനത്തില്‍ യുപി സര്‍ക്കാരിനെതിരെ മായാവതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അതിനാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും മായാവതി ആവശ്യപ്പെട്ടു.

SUMMARY:
Badaun: Bahujan Samaj Party chief Mayawati today joins a list of politicians who are visiting Badaun in Uttar Pradesh to meet the family of two teenagers were gang-raped and killed earlier this week.

മായാവതിക്കിറങ്ങാന്‍ കൃഷി ഭൂമി വെട്ടിനിരത്തി


Keywords: Badaun, Gang Rape, BSP, Mayavati, Helipad, Land,


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia