മുഖ്യമന്ത്രിയെ താഴെയിറക്കാന്‍ ഭരണകക്ഷി നേതാവ് 5 കോടി വാഗ്ദാനം ചെയ്തുവെന്ന് സരിത

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 08.06.2014) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ഭരണകക്ഷിയിലെ നേതാവ് തനിക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. മംഗളം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന 'പറയാന്‍ പലതും ബാക്കി' എന്ന പംക്തിയിലാണ് സരിതയുടെ ഈ വെളിപ്പെടുത്തല്‍ ഉള്ളത്.

നേരത്തെ ഇതേവാരികയില്‍ മറ്റൊരു വിവാദ വെളിപ്പെടുത്തലും സരിത നടത്തിയിരുന്നു. തന്റെ കുട്ടിയുടെ പിതാവ് ഒരു യുവ നേതാവാണെന്നും അദ്ദേഹം ഇപ്പോഴും തന്നെ സംരക്ഷിക്കുന്നുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍. ഇതിന്റെ വിവാദം കെട്ടടങ്ങും മുമ്പാണ് മറ്റൊരു വെളിപ്പെടുത്തലുമായി സരിത രംഗത്തുവന്നത്.

മുഖ്യമന്ത്രിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ആദ്യം രണ്ട് കോടിയാണ് വാഗ്ദാനം ചെയ്തത്. പിന്നീടത് അഞ്ച് കോടി വരെയെത്തി. അവരുടെ താല്‍പര്യങ്ങള്‍ക്ക് നിന്നുകൊടുക്കാതിരുന്നതിനാലാണ് തനിക്ക് ജയിലില്‍ കിടക്കേണ്ടിവന്നതെന്നും സരിത പറയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മറ്റൊരു മന്ത്രിക്കുമെതിരെ ഗവര്‍ണര്‍ക്ക് പരാതി കൊടുക്കാനായിരുന്നു ഇവരുടെ ആവശ്യം. ഇതോടൊപ്പം മീഡിയകളുടെ പിന്തുണ തനിക്കുണ്ടാകുമെന്നും ഈ നേതാവ് ഉറപ്പുനല്‍കി. എന്നാല്‍ ഈ വാഗ്ദാനം താന്‍ സ്വീകരിച്ചില്ല. സോളാര്‍ തട്ടിപ്പ് കേസ് പുറത്തുവരുന്നതിന് മുമ്പായിരുന്നു സംഭവം.

ബാധ്യതയുണ്ടെങ്കില്‍ തീര്‍ക്കാന്‍ എനിക്കറിയാം, സാര്‍ അതില്‍ ഇടപെടേണ്ട എന്ന് അദ്ദേഹത്തോടു ഞാന്‍ പറഞ്ഞു. എങ്കില്‍ നീ ജയിലില്‍ കിടക്കാന്‍ ഒരുങ്ങിക്കോളൂ എന്നായിരുന്നു ആ വ്യക്തിയുടെ മറുപടിയെന്നും സരിത പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

മുഖ്യമന്ത്രിയെ താഴെയിറക്കാന്‍ ഭരണകക്ഷി നേതാവ് 5 കോടി വാഗ്ദാനം ചെയ്തുവെന്ന് സരിത

Keywords : Kottayam, Chief Minister, Oommen Chandy, Kerala, Controversy, Saritha S Nair, Reveal, Lader, 5 crore. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia