മോഡിയുടെ വരാണസിയില്‍ ഇനിമുതല്‍ വൈദ്യുതി മുടങ്ങില്ല

 


വരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വന്തം മണ്ഡലമായ വരാണസി ഇനിമുതല്‍ എന്നും പ്രഭാപൂരിതമാകും. വരാണസിയില്‍ വൈദ്യുതി വിതരണം തടപ്പെടാതിരിക്കാന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് വരാണസിക്ക് പ്രത്യേക ആനുകൂല്യം അനുവദിച്ചു. സോണിയ ഗാന്ധിയുടേയും രാഹുലിന്റേയും മണ്ഡലമായ റായ് ബറേലിയിലേയും അമേഠിയിലേയും ജനങ്ങളാണ് ഇതുവരെ യുപിയില്‍ ഈ ആനുകൂല്യം അനുഭവിച്ചവര്‍.

വരാണസി ഒരു പുണ്യനഗരമാണ്. സംസ്‌കൃതിയിലും വിദ്യാഭ്യാസത്തിലും മുന്‍പന്തിയിലാണ് ഈ നഗരം. ദേശീയ അന്തര്‍ ദേശീയ തീര്‍ത്ഥാടകര്‍ ദിനം പ്രതിയെത്തുന്ന വരാണസി ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. നഗരം സന്ദര്‍ശിക്കുന്നവര്‍ക്ക് സമാജ് വാദി സര്‍ക്കാരിന്റെ തീരുമാനം ആശ്വാസമാകുമെന്ന് ഉറപ്പുണ്ട് അഖിലേഷ് യാദവ് പറഞ്ഞു.

അതേസമയം വരാണസിയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്ന എം.എല്‍.എ ശ്യാമദേവ് നാരായണ്‍ ചൗധരിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി ഈ തീരുമാനം കൈകൊണ്ടത്. മേയ് 27നാണ് എം.എല്‍.എ നിരാഹാര സമരം ആരംഭിച്ചത്.
മോഡിയുടെ വരാണസിയില്‍ ഇനിമുതല്‍ വൈദ്യുതി മുടങ്ങില്ല

SUMMARY: In a surprise move, Uttar Pradesh Chief Minister Akhilesh Yadav on Monday ordered 24x7 power supply for Varanasi, the parliamentary constituency of Prime Minister Narendra Modi. Earlier, this privilege was enjoyed by the people of Rae Bareli and Amethi, the parliamentary constituencies of Congress president Sonia Gandhi and vice-president Rahul Gandhi, when the UPA was in power.

Keywords: UP, Narendra Modi, PM, Varanasi, Electricity, Sonia Gandhi, Rahul Gandhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia