SWISS-TOWER 24/07/2023

ഗുജറാത്തില്‍ വിവാഹത്തിനിടയില്‍ വര്‍ഗീയ സംഘര്‍ഷം: 5 പേര്‍ക്ക് പരിക്ക്

 


അഹമ്മദാബാദ്: (www.kvartha.com 17.06.2014) അഹമ്മദാബാദില്‍ ശനിയാഴ്ച രാത്രിയുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. വിവാഹാഘോഷങ്ങള്‍ക്കിടയിലായിരുന്നു സംഘര്‍ഷം. വിവാഹത്തില്‍ പങ്കെടുത്തവര്‍ നൃത്തം ചെയ്യുന്നതിനിടയില്‍ മറു സമുദായത്തില്‌പെട്ട ചിലര്‍ നൃത്തം ചെയ്യാനെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

വടികളുമായാണ് മറു സമുദായക്കാര്‍ നൃത്തം ചെയ്യാനെത്തിയത്. ഇത് ചോദ്യം ചെയ്തതോടെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.

പരിക്കേറ്റ അഞ്ചുപേരില്‍ ഇരുസമുദായക്കാരും ഉള്‍പ്പെടും. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
ഗുജറാത്തില്‍ വിവാഹത്തിനിടയില്‍ വര്‍ഗീയ സംഘര്‍ഷം: 5 പേര്‍ക്ക് പരിക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Five people sustained injuries in a communal clash during a wedding procession in Ahmedabad on Monday night, police said.

Keywords: Ahmedabad, Communal clash, Vatva
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia