ബോകോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കുട്ടികളെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തി

 


അബൂജ: (www.kvartha.com 27.05.2014) ബോകോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ ഒളിപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി. നൈജീരിയന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തിടുക്കത്തില്‍ സ്ഥലത്തെത്തി കുട്ടികളെ മോചിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് എയര്‍മാര്‍ഷല്‍ അലക്‌സ് ബാദ വ്യക്തമാക്കി.

കുട്ടികളെ സുരക്ഷിതമായി എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സൈനിക നടപടി ഒഴിവാക്കി മധ്യസ്ഥശ്രമത്തിലൂടെ കുട്ടികളെ മോചിപ്പിക്കാന്‍ നീക്കം നടക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.
ബോകോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കുട്ടികളെ ഒളിപ്പിച്ച സ്ഥലം കണ്ടെത്തി

കഴിഞ്ഞ ഏപ്രില്‍ 15നാണ് ബോക്കോ ഹറാം തീവ്രവാദികള്‍ ചിബോക്കിലെ സ്‌കൂളില്‍ നിന്നും 300 ലേറെ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഇതില്‍ 53 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Nigeria, Terrorists, Kidnap, school, Student, World, Nigeria army knows where Boko Haram are holding girls.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia