Follow KVARTHA on Google news Follow Us!
ad

തിരഞ്ഞെടുപ്പ് 2014: കേരളത്തില്‍ സംഭവിച്ചതെന്ത് ?

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജനങ്ങള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഒരുപോലെ അല്ല എന്നത് Election, Lok Sabha, CPM, BJP, Congress, Narendra Modi, Oommen Chandy, Kollam, NK Premachandran,
പാര്‍ട്ട് 1

പി.എസ് റംഷാദ്‌

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജനങ്ങള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഒരുപോലെ അല്ല എന്നത് സ്വാഭാവികം. തെരഞ്ഞെടുപ്പ് ഫലം പല വിധമാകുന്നതും അതുകൊണ്ടുതന്നെ. പക്ഷേ, ചില നിരീക്ഷണങ്ങള്‍ക്ക് പൊതു സ്വഭാവമുണ്ടാകാതെ വയ്യ. ഉദാഹരണത്തിന്, ചാലക്കുടിയില്‍ പി.സി ചാക്കോ തോറ്റത് സീറ്റുവെച്ചുമാറ്റം എന്ന വേണ്ടാത്ത കാര്യം മൂലമായിരുന്നു എന്ന് പറയുന്നു എല്ലാവരും. കൊല്ലത്ത് എം.എ ബേബി പരാജയപ്പെട്ടത് സി.പി.എം ചെറിയ തോതിലൊന്നും പരിശോധിച്ചാല്‍ പോരാ എന്നു പറയുമ്പോഴുമുണ്ട് ഇതേ പൊതു സ്വഭാവമുള്ള വിലയിരുത്തല്‍.

12+7+1 എന്നാകും ഇത്തവണ കേരളത്തിലെ തെരഞ്ഞെടുപ്പുഫലത്തിന്റെ തലവാചകം എന്ന സൂചനകള്‍ ഫലപ്രഖ്യാപന ദിവസം ഉച്ചകഴിയുന്നതുവരെ നിലനിന്നിരുന്നു. പക്ഷേ, തിരുവനന്തപുരത്തെ ബി.ജെ.പിയുടെ ആ 1 യാഥാര്‍ത്ഥ്യമായില്ല. രാജ്യമാകെ ബി.ജെ.പി തരഗം; കേരളത്തില്‍ നിരാശ. രണ്ടാം സ്ഥാനം വിജയമാകില്ലല്ലോ. രാജ്യമാകെ കോണ്‍ഗ്രസിന് തകര്‍ച്ച; കേരളത്തില്‍ പിടിച്ചുനില്‍ക്കാവുന്ന വിജയം. സ്വന്തം ശക്തികേന്ദ്രങ്ങളില്‍ തന്നെ ഇടതുപാര്‍ട്ടികള്‍ ചിത്രത്തില്‍ നിന്നു മാഞ്ഞുപോകുന്നു. പക്ഷേ, കേരളം നല്‍കിയത് മാന്യമായ വിജയം.

ഈ സാഹചര്യങ്ങളെ വിശകലനം ചെയ്യുന്ന പ്രതികരണം തേടിയാണ് ഞങ്ങള്‍ ഏതാനും പേരെ സമീപിച്ചത്. രാഷ്ട്രീയ, സാമൂഹ്യ ചലനങ്ങളെ നിരീക്ഷിക്കുന്നതിലും പ്രസക്തമായ അഭിപ്രായം രൂപീകരിക്കുന്നതിലും സ്വയം തെളിയിച്ച അഞ്ചു പേര്‍. ഈ അഞ്ച് ചോദ്യങ്ങളാണ് ആ അഞ്ച് പേരോടു ചോദിച്ചത്.
Election, Lok Sabha, CPM, BJP, Congress, Narendra Modi, Oommen Chandy, Kollam, NK Premachandran

1.ദേശീയതലത്തില്‍ കോണ്‍ഗ്രസ് വന്‍ തകര്‍ച്ച നേരിടുമ്പോള്‍ കേരളത്തില്‍ മെച്ചപ്പെട്ട വിജയം ഉണ്ടാകുന്ന സ്ഥിതി ആവര്‍ത്തിക്കുകയാണ്. മുമ്പ് അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിലും ഇതായിരുന്നു സ്ഥിതി. എങ്ങനെ വിലയിരുത്തുന്നു?

2.സി.പി.എമ്മിന് 2009ലേക്കാള്‍ മൂന്നു സീറ്റുകള്‍ കൂടുതലുണ്ട്. ഒന്നുമില്ലാതിരുന്ന സി.പി.ഐ ഒരു സീറ്റില്‍ വിജയിച്ചു. പക്ഷേ, അവര്‍ കണക്കുകൂട്ടുകയും അവകാശപ്പെടുകയും ചെയ്തതിലും താഴെയാണ് ഈ വിജയം. വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടിക്കു പൂര്‍ണമായി വഴങ്ങി നിന്ന തെരഞ്ഞെടുപ്പായിട്ടും അതു ഗുണം ചെയ്തില്ലേ?

3.ചില നിര്‍ണായക തോല്‍വികള്‍ രണ്ടു പക്ഷത്തുമുണ്ട്. ഉദാഹരണത്തിന്, സി.പി.എമ്മിനു കൊല്ലത്തും വടകരയിലും സംഭവിച്ച പരാജയം. കണ്ണൂര്‍, ഇടുക്കി, ചാലക്കുടി സീറ്റുകള്‍ കോണ്‍ഗ്രസിനു നഷ്ടപ്പെട്ടു. ഇത് ഉണ്ടാക്കാവുന്ന പ്രത്യാഘാതം എന്തൊക്കെയാകാം?

4.സംസ്ഥാന കോണ്‍ഗ്രസിലും സര്‍ക്കാരിലും ഉമ്മന്‍ ചാണ്ടി കൂടുതല്‍ സുരക്ഷിതനായിരിക്കുന്നു. കോണ്‍ഗ്രസിനെയും മുന്നണിയെയും സര്‍ക്കാരിനെയും അടുത്ത രണ്ടു വര്‍ഷമെങ്കിലും കാത്തിരിക്കുന്നത് എന്താണ്. വിജയത്തില്‍ 'സുധീരന്‍ ഘടകം' എത്രത്തോളം പ്രവര്‍ത്തിച്ചു?

5.തിരുവനന്തപുരത്ത് ബി.ജെ.പി വിജയിക്കുമെന്ന ശക്തമായ പ്രതീതി ഉണ്ടായി. ശശി തരൂരിന്റെ വിജയം ചെറിയ ഭൂരിപക്ഷത്തിനാണുതാനും. എന്തൊക്കെ ഘടകങ്ങളാണ് ഇവിടെ പ്രവര്‍ത്തിച്ചത്?

കൂടാതെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരനുമായി ഹ്രസ്വമായ അഭിമുഖവും.

പ്രതികരണങ്ങള്‍: ഡോ. ജെ. പ്രഭാഷ്, ബി.ആര്‍.പി ഭാസ്‌കര്‍, കെ. വേണു, സി. ഗൗരീദാസന്‍ നായര്‍, എം.ജി രാധാകൃഷ്ണന്‍.

കടപ്പാട്: സമകാലിക മലയാളം വാരിക

 പാര്‍ട്ട് 2: വി. മുരളീധരന്‍ തുറന്നുപറയുന്നു

 പാര്‍ട്ട് 3 : നേട്ടമുണ്ടാക്കിയത് ആര്, ഇടതോ, വലതോ ?

 പാര്‍ട്ട് 4 : ഇത് വലിയ വിജയമോ, ഭരണത്തിന് അനുകൂലമായ വിധിയോ ?

 പാര്‍ട്ട് 5 : കേരളത്തിലെ ' സ്പ്ലിറ്റ് ട്രെന്‍ഡ്'

 പാര്‍ട്ട് 6 : കേരളത്തില്‍ തന്ത്രങ്ങള്‍ മെനയാന്‍ ബി.ജെ.പി

 പാര്‍ട്ട് 7 : അന്ന് അല്‍ഫോണ്‍സ് കണ്ണന്താനം, ഇന്ന് ജോസ് കെ മാണി ? മെനയുമോ ബി.ജെ.പി പുതിയ തന്ത്രം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Election, Lok Sabha, CPM, BJP, Congress, Narendra Modi, Oommen Chandy, Kollam, NK Premachandran, V Muraleedharan, MG Radhakrishnan, C Goureedasan, K Venu, J. Prabash.

Post a Comment