ജയലളിതയും മോഡിയുമായി ഇടയുന്നു; സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല
May 22, 2014, 18:00 IST
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും ലോക്‌സഭയിലെ വലിയ ഒറ്റകക്ഷി നേതാക്കളില്‍ രണ്ടാം സ്ഥാനക്കാരിയുമായ ജയലളിത മോഡിയുമായി ഇടയുന്നു. മേയ് 26ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്‌സേയെ മോഡി ക്ഷണിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ സംഭവവികാസങ്ങള്‍. സത്യപ്രതിജ്ഞ ചടങ്ങില്‍ ജയലളിതയും എം.ഡി.എം.കെ നേതാവുമായ വൈക്കോയും പങ്കെടുക്കില്ലെന്നാണ് ഒടുവിലത്തെ റിപോര്‍ട്ട്.
രജപക്‌സേയെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിക്കരുതെന്ന് വൈക്കോ മോഡിയോടും പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിംഗിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നേരത്തേതന്നെ രജപക്‌സേയ്ക്കുള്ള ക്ഷണം ലഭിച്ചിരുന്നു.
എല്‍.ടി.ടി.ഇക്കെതിരെ രജപക്‌സേ നടത്തിയ ആഭ്യന്തര യുദ്ധത്തില്‍ ആയിരക്കണക്കിന് തമിഴ് വംശജര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. എല്‍.ടി.ടി.ഇ നേതാവ് പ്രഭാകരന്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ കീഴടങ്ങിയിട്ടും അവരെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. തമിഴ് വംശജര്‍ക്കെതിരെ ശ്രീലങ്കയില്‍ നടന്ന വംശഹത്യയ്‌ക്കെതിരെ യുഎന്നും ശക്തമായ വിമര്‍ശനമുയര്‍ത്തിയിരുന്നു.
SUMMARY: Chennai: BJP's decision to invite Sri Lankan President Mahinda Rajapaksa o attend Narendra Modi's swearing-in ceremony on May 26 has triggered a row down south with reports on Thursday suggesting that Tamil Nadu J Jayalaithaa and MDMK leader Vaiko may skip the function.
Keywords: Narendra Modi, BJP, Swearing-in Ceremony, Jayalalithaa, Vaiko, Mahinda Rajapaksa, Sri Lanka
രജപക്‌സേയെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിക്കരുതെന്ന് വൈക്കോ മോഡിയോടും പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിംഗിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നേരത്തേതന്നെ രജപക്‌സേയ്ക്കുള്ള ക്ഷണം ലഭിച്ചിരുന്നു.

SUMMARY: Chennai: BJP's decision to invite Sri Lankan President Mahinda Rajapaksa o attend Narendra Modi's swearing-in ceremony on May 26 has triggered a row down south with reports on Thursday suggesting that Tamil Nadu J Jayalaithaa and MDMK leader Vaiko may skip the function.
Keywords: Narendra Modi, BJP, Swearing-in Ceremony, Jayalalithaa, Vaiko, Mahinda Rajapaksa, Sri Lanka
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.