തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്ക് യുപിയില്‍ നിരോധനം

 


ADVERTISEMENT

ലഖ്‌നൗ: യുപിയില്‍ വിജയാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. വെള്ളിയാഴ്ച മാത്രമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറി ജാവേദ് ഉസ്മാനി കീഴുദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 15 ദിവസം വരെ ജാഗ്രത പാലിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്ക് യുപിയില്‍ നിരോധനംതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ക്ക് മുതിര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണലില്‍ കൃത്രികം നടക്കാതിരിക്കാന്‍ 112 നിരീക്ഷകരേയും പത്ത് പ്രത്യേക നിരീക്ഷകരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
80 ലോക്‌സഭ മണ്ഡലങ്ങളാണ് യുപിയിലുള്ളത്.

SUMMARY: Lucknow: The Uttar Pradesh government has imposed a ban on victory processions on Friday.

Keywords: Elections 2014, Uttar Pradesh, Javed Usmani, Victory processions, Lok Sabha polls
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia