അഫ്ഗാന്‍ ദുരന്തം: മരണ സംഖ്യ 2700 കവിയും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അബി ബാരിക് (അഫ്ഗാനിസ്ഥാന്‍): ഒരു മാത്രകൊണ്ട് ഗ്രാമമായിരുന്ന പ്രദേശം ശവപ്പറമ്പായതിന്റെ ഞെട്ടലിലാണ് അഫ്ഗാനിസ്ഥാന്‍. പരിമിതമായ സൗകര്യങ്ങളുപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ശനിയാഴ്ച സമീപത്തെ മലയിടിഞ്ഞ് ഗ്രാമത്തിനുമുകളില്‍ പതിച്ച ദുരന്തത്തില്‍ 2700റിലേറെ പേരുടെ ജീവന്‍ പൊലിഞ്ഞതായാണ് കണക്കുകൂട്ടല്‍. ഷോവലുകളും കൈകളുമുപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

അഫ്ഗാന്‍ ദുരന്തം: മരണ സംഖ്യ 2700 കവിയുംദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും സന്നദ്ധസംഘടനകളും. ദുരന്തത്തെതുടര്‍ന്ന് കാണാതായവരുടെ എണ്ണം 255ല്‍ നിന്ന് 2700ലേയ്ക്ക് കടന്നു. അതേസമയം വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്ന ഭീതിയും പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്.

ഇതുവരെ 255 മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടുള്ളത്. മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ പൂര്‍ണമായും പുറത്തെടുക്കാനാവില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അബി ബാരിക് എന്ന ഗ്രാമം ഗ്രാമവാസികളുടെ ശ്മശാനമായി മാറിയെന്നാണ് പ്രദേശം സന്ദര്‍ശിച്ച വൈസ് പ്രസിഡന്റ് മുഹമ്മദ് കരീം ഖലീലി പറഞ്ഞത്. ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ അബി ബാരിക്കില്‍ എത്ര പേര്‍ ജീവിച്ചിരുന്നുവെന്ന് പോലും ആര്‍ക്കും വ്യക്തതയില്ല.

SUMMARY: Abi Barik, Afghanistan: Afghan rescuers and volunteers armed with shovels and little more than their bare hands dug through the mud Saturday after a massive landslide swept through a village the day before, turning it into an earthen tomb holding hundreds of bodies, officials said.

Keywords: Afghanistan, Land Slide, Rescue, Abi Barik, Village,



Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia