മലയാളികള്‍ കാര്‍ഷിക സമൃദ്ധിയുടെ വിഷു ആഘോഷ നിറവില്‍

 


കൊച്ചി: (www.kvartha.com 15.04.2014) കാര്‍ഷിക സമൃദിയുടെ മറ്റൊരു വിഷു കടന്നെത്തി. ലോകമെമ്പാടുമുള്ള മലയാളീ സമൂഹം വിഷു ആഘോഷിക്കുകയാണ്. വരാന്‍ പോകുന്ന വര്‍ഷഫലത്തെ കുറിച്ചാണ് പ്രധാനമായും വിഷു ആഘോഷം. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി ഗ്രാമങ്ങളിലും വിഷു ആഘോഷിക്കുന്നവരുണ്ട്.

തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ, മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്‍മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്.
മലയാളികള്‍ കാര്‍ഷിക സമൃദ്ധിയുടെ വിഷു ആഘോഷ നിറവില്‍
ക്ഷേത്രങ്ങളില്‍ നിരവധി പേരാണ് കണികാണാനെത്തിയത്. പ്രവാസി മലയാളികളും വിഷു ആഘോഷിക്കുന്നത് വൈകുന്നേരമാണ്. രാവിലെ കണി കണ്ട് ജോലിക്ക് പോകും. വൈകുന്നേരം സദ്യയിട്ട് അവരും വിഷു ആഘോഷിക്കുന്നു. കേരളത്തില്‍ നിന്നും കൊണ്ടുവന്ന പച്ചക്കറികള്‍ക്കാണ് ദുബൈ ഉള്‍പെടെയുള്ള രാജ്യങ്ങളില്‍ വിഷു ആഘോഷത്തിനായി പ്രിയം.

എല്ലാ വായനക്കാര്‍ക്കും കെവാര്‍ത്തയുടെ വിഷു ആശംസകള്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, Malayalees, Temple, Vishu, Celebration, preparations, Gulf, Food, Agriculture. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia