SWISS-TOWER 24/07/2023

പാക്കിസ്ഥാനിലാണെങ്കിലും മോഡിയെ എതിര്‍ക്കുന്നത് അവസാനിപ്പിക്കാനാവില്ല: ഒമര്‍ അബ്ദുല്ല

 


ശ്രീനഗര്‍: ബീഹാര്‍ ബിജെപി നേതാവ് ഗിരിരാജ് സിംഗിന് മറുപടിയുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. പാക്കിസ്ഥാനിലാണെങ്കിലും മോഡിയെ വിമര്‍ശിക്കുന്നത് അവസാനിപ്പിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭീഷണികള്‍ക്ക് പുറമെ ഭീഷണികളാണ് നമുക്ക് ലഭിക്കുന്നത്. ദൈവത്തിന് സ്തുതി. ശ്രീനഗര്‍മുസാഫറാബാദ് ബസ് സര്‍വീസ് നമുക്കുണ്ടല്ലോ. അതിനാല്‍ പാക്കിസ്ഥാനിലേയ്ക്ക് പോകാനായി അമൃത്സറിലേയ്‌ക്കോ ഡല്‍ഹിയിലേയ്‌ക്കോ പോകേണ്ടതില്ല. ഇവിടെ നിന്ന് മുസാഫറാബാദിലേയ്ക്ക് പോകാന്‍ എനിക്ക് ബസ് ടിക്കറ്റ് ലഭിക്കും. അവിടെ എത്തിയാലും മോഡിയെ വിമര്‍ശിക്കാതിരിക്കാന്‍ എനിക്കാവില്ല ഒമര്‍ അബ്ദുല്ല പറഞ്ഞു.

ആനന്ദ്‌നാഗ് ലോക്‌സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കവേയാണ് ഒമര്‍ അബ്ദുല്ല ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇദ്ദേഹത്തെ കൂടാതെ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്, പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സൈഫുദ്ദീന്‍ സോസ് എന്നിവരും റാലിയില്‍ സംബന്ധിച്ചിരുന്നു.
പാക്കിസ്ഥാനിലാണെങ്കിലും മോഡിയെ എതിര്‍ക്കുന്നത് അവസാനിപ്പിക്കാനാവില്ല: ഒമര്‍ അബ്ദുല്ല
SUMMARY:
Srinagar: Jammu and Kashmir Chief Minister Omar Abdullah today said he will not stop opposing BJP's Prime Ministerial candidate in spite of party’s leader from Bihar Giriraj Singh asking Narendra Modi’s opponents to go to Pakistan.

Keywords: Srinagar, Omar Abdullah, Bihar, BJP, Giriraj Singh, Pakistan, Narendra Modi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia