Follow KVARTHA on Google news Follow Us!
ad

മുസ്ലീങ്ങള്‍ ഇപ്രാവശ്യം വര്‍ഗീയ നിലപാട് സ്വീകരിക്കണം: ഷാസിയ ഇല്‍മി

ഗാസിയാബാദ്: എ.എ.പി നേതാവ് ഷാസിയ ഇല്‍മിയുടെ വര്‍ഗീയ പ്രസംഗം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ തരംഗമാകുന്നു. Shazia Ilmi, AAP, Video, Controversial
ഗാസിയാബാദ്: എ.എ.പി നേതാവ് ഷാസിയ ഇല്‍മിയുടെ വര്‍ഗീയ പ്രസംഗം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ തരംഗമാകുന്നു. മുസ്ലീങ്ങള്‍ ഇപ്രാവശ്യം വര്‍ഗീയ നിലപാടെടുക്കണമെന്നാണ് ഷാസിയയുടെ ആഹ്വാനം. മുസ്ലീങ്ങള്‍ വളരെ മതേതര നിലപാടുകള്‍ സ്വീകരിക്കുന്നവരാണെന്നും അവര്‍ വ്യക്തമാക്കി.

 Shazia Ilmi, AAP, Video, Controversial   മുസ്ലീങ്ങള്‍ മതേതര നിലപാടുകള്‍ സ്വീകരിക്കുന്നവരാണ്. എന്നാല്‍ അവര്‍ വര്‍ഗീയമായി ചിന്തിക്കേണ്ടത് ആവശ്യമാണ്. അവര്‍ക്കുവേണ്ടി അവര്‍ വോട്ട് ചെയ്യാറില്ല. അരവിന്ദ് കേജരിവാള്‍ നിങ്ങളുടെ സ്വന്തമാണ്. മതേതര നിലപാടുകള്‍ സ്വീകരിച്ചത് മതിയെന്നാണ് എനിക്ക് പറയാനുള്ളത് ഇല്‍മി വിവാദ വീഡിയോയില്‍ പറയുന്നു.

ഗാസിയാബാദ് ലോക്‌സഭ മണ്ഡലത്തില്‍ നിന്നുമാണ് ഷാസിയ മല്‍സരിക്കുന്നത്. അതേസമയം ഷാസിയ ഇല്‍മി അത്തരത്തില്‍ പ്രസംഗിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ തന്റെ പ്രസംഗം വര്‍ഗീയമായിപ്പോയെന്ന് ഷാസിയയും പറയുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ക്ക് പ്രാധാന്യമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

1.19 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തിയതാണ്. മുസ്ലീങ്ങളോട് സംസാരിച്ചുനില്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍. മുംബൈയില്‍ നിന്നുമുള്ള രംഗങ്ങളാണ് ഇതെന്നാണ് പ്രാഥമീക നിഗമനം. എ.എ.പി സ്ഥാനാര്‍ത്ഥി മീര സന്യാലിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കവേയാണ് വിവാദ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

SUMMARY: Days before the crucial fifth phase of Lok Sabha elections, Aam Aadmi Party (AAP) leader Shazia Ilmi has landed into a controversy because of her alleged "Muslims ought to be communal this time" remark.

Keywords: Shazia Ilmi, AAP, Video, Controversial

 

Post a Comment