തിരഞ്ഞെടുപ്പിന് ശേഷം മോഡിയെ വാരാണസിയില്‍ കാണില്ല: കെജരിവാള്‍

 


വാരാണസി: (www.kvartha.com 20.04.2014) ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ രംഗത്ത്. വാരാണസിയില്‍ മോഡി തോല്‍ക്കുമെന്നും ഇതിന് ശേഷം വാരാണസിയില്‍ മോഡിയെ കാണാന്‍ കിട്ടില്ലെന്നും കെജരിവാള്‍ പറഞ്ഞു.

രാംനഗറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരാണസിയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ഒരിക്കല്‍ മാത്രമാണ് മോഡി മണ്ഡലത്തിലെത്തിയതെന്നും കെജരിവാള്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിന് ശേഷം മോഡിയെ വാരാണസിയില്‍ കാണില്ല: കെജരിവാള്‍
തന്റെ പ്രസംഗത്തില്‍ മാധ്യമങ്ങളെയും കെജരിവാള്‍ വിമര്‍ശിച്ചു. പല മാധ്യമങ്ങളും നുണ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Narendra Modi, Gujrath, Election-2014, National, Media, Varanasi, Aravind Kejrival,In Varanasi, Arvind Kejriwal taunts Narendra Modi, says Gujarat CM will vanish after polls. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia