എന്നെന്നും ചെറുപ്പം നിലനിര്‍ത്താന്‍ പ്രണയവും ലൈംഗികതയും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എ.പി

(www.kvartha.com 10.04.2014)  മുക്കറിയാം പ്രായം നമ്മളെ ബാധിക്കുന്നത് പലവിധത്തിലാണ്. മധ്യവയസെത്തുമ്പോള്‍ തന്നെ പലര്‍ക്കും പ്രായത്തിന്റേതായ പല അസ്വസ്ഥകളും അനുഭവപ്പെട്ട് തുടങ്ങുന്നു. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ചാല്‍  നമുക്ക് വ്യക്തമാകുന്നത് പൊതുവായി എല്ലാവരിലും പെട്ടെന്ന് പ്രായം ബാധിക്കുന്നത് അമിതമായ സമ്മര്‍ദം മൂലമാണ്.

പലയിടങ്ങളിലും സമ്മര്‍ദത്തിന്റെ അതിപ്രസരം കാരണം ജീവിതത്തിന്റെ സുന്ദരമായ പല നിമിഷങ്ങളും പലര്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്നില്ല. അമിത സമ്മര്‍ദം മൂലം ശരീരത്തില്‍ അഡ്രിനാലിനും കോര്‍ട്ടിസോളും അമിതമായി ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് രക്ത സമ്മര്‍ദം കൂട്ടി ഹൃദയമിടിപ്പ് കൂടാന്‍ കാരണമാകുന്നു.
എന്നെന്നും ചെറുപ്പം നിലനിര്‍ത്താന്‍ പ്രണയവും ലൈംഗികതയും

ഇന്ന് ചികിത്സ തേടി പോകുന്ന 60 ശതമാനത്തോളം ആളുകള്‍ക്കും സമ്മര്‍ദവും ഉല്‍കണ്ഠയുമാണ് പ്രധാന രോഗകാരണമായി ഡോക്ടര്‍മാര്‍ പോലും പറയുന്നത്. ദിവസേന 20 മിനിറ്റ് സമയം രാവിലേയും വൈകുന്നേരവും ഏതെങ്കിലുമൊരു മന്ത്രമോ, ദൈവീക നാമമോ, പ്രാര്‍ത്ഥനയോ മനസില്‍ ഉച്ചരിക്കുന്നത് ഏകാഗ്രത വര്‍ധിപ്പിക്കുകയും അതിലൂടെ ഉല്‍കണ്ഠയും സമ്മര്‍ദവും ചെറുത്ത് കൊണ്ട് വരാനും സാധിക്കും. ധ്യാനം ശീലിക്കുന്നതിലൂടെ നിങ്ങളുടെ പ്രസരിപ്പും ഊര്‍ജവും വീണ്ടെടുക്കുകയും അതിലൂടെ കൂടുതല്‍ ചെറുപ്പം ശരീരത്തിലും മനസിലും കൊണ്ട് വരാനും നിങ്ങള്‍ക്ക് കഴിയും.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുക. അണ്ടിപ്പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍, സാ മണ്‍, മത്സ്യ എണ്ണ തുടങ്ങിയവയില്‍ ധാരാളം ഒമേഗ 3 അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ മൂഡ് ശരിയായി നിലനില്‍ക്കുകയും എല്ലുകള്‍ക്ക് നല്ല ബലമുണ്ടാകാന്‍ സഹായകമാകുകയും ചെയ്യുന്നു. അതുപോലെ ഒമേഗ 3 ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റാന്‍ സഹായിക്കുന്നു. കൂടാതെ ചര്‍മത്തിന്റെ തിളക്കം കൂട്ടാനും ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സാധിക്കുന്നു.

ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഒരാള്‍ക്ക് ദിവസം രണ്ട് ഗ്രാം ഒമേഗ 3 ഫാറ്റി ആസിഡ് വേണമെന്നാണ്. ദിവസേനയുള്ള വ്യായാമത്തിലൂടെ ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസികമായ ആരോഗ്യവും സാധ്യമാകുന്നു. എന്നും ജോഗിങ്ങും മറ്റും ശീലിക്കുന്നത് മനസില്‍ ഉടലെടുക്കുന്ന അനാവശ്യ ചിന്തകളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ചെറുപ്പം നിലനിര്‍ത്താന്‍ നമ്മുടെ ചിന്താഗതിയിലുള്ള മാറ്റങ്ങള്‍ വളരെയധികം നിര്‍ണായകമാണ്.

ദിവസേനയുള്ള 10 മിനിറ്റ് നടത്തം അല്‍ഷീമേഴ്‌സ് രോഗ സാധ്യത 40 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ മാനസികവും ശാരീരികവുമായ ആരോഗ്യം അനിവാര്യമാണ്. വിവിധ തരത്തിലുള്ള യോഗാസനങ്ങള്‍ മനസിനും ശരീരത്തിനും ഒരുപോലെ ആരോഗ്യം പ്രദാനം ചെയ്യുന്നു.

കൂടാതെ മാനസിക വ്യായാമം നല്‍കുന്ന ചെസ്, സുഡോകു, പസ്സില്‍സ് എന്നിവ കളിക്കുന്നത് മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് സഹായകമാണ്. വ്യായാമം പോലെ തന്നെ പ്രധാനമാണ് വിശ്രമവും. ശരിയായ അളവിലുള്ള ഉറക്കം ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് അത്യന്താപേക്ഷിതമാണ്.

മാതള നാരങ്ങ ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് അല്‍ഷീമേഴ്‌സിനെ തടയാന്‍ സഹായകമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതുപോലെ ചില ക്യാന്‍സര്‍ രോഗങ്ങള്‍ വളരുന്നത് തടയാനും ഇത് സഹായിക്കുന്നു എന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ സൂര്യന്റെ അള്‍ട്രാ വയലറ്റ് രശ്മിയില്‍ നിന്നും തൊലിയെ സംരക്ഷിക്കാനും മാതളനാരങ്ങയ്ക്ക്  കഴിവുണ്ട്.

ദിവസേന രണ്ടോ മൂന്നോ കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരത്തിനും മനസിനും കൂടുതല്‍ ഉന്മേഷദായകമാണ്. ഇത് ബ്രെസ്റ്റ് ക്യാന്‍സറിനെയും ലങ്ങ് ക്യാന്‍സറിനേയും പ്രതിരോധിക്കാന്‍ സഹായക്കുന്നതായി ഈയിടെ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ പെട്ടെന്ന് പ്രായം തോന്നിക്കുക തൊലിപ്പുറത്താണ്. തൊലിയെ സംരക്ഷിച്ച് ചര്‍മത്തിലെ ചുളിവുകളും മറ്റും മാറാന്‍ പനിനീരും ഗ്ലിസറിനും സമാസമം ചേര്‍ത്ത് ശരീരത്തില്‍ തേക്കുന്നത് ഉത്തമമാണ്. കൂടാതെ നെല്ലിക്കയും തുളസിയിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും ശരീര്‍ത്തിലെ ദുര്‍മേദസും, അമിതമായ ചൂടും ഒഴിവാക്കാന്‍ സഹായിക്കുന്നു.

മാനസികമായ പല ഘടകങ്ങളും പ്രായത്തെ സ്വാധീനിക്കുന്നുണ്ട്. പ്രണയവും, ലൈംഗികതയുമെല്ലാം ജീവിതത്തെ ഉന്മേഷഭരിതമാക്കാന്‍ സഹായിക്കുന്ന മുഖ്യ ഘടകങ്ങളാണ്. ഇവയുടെ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും ജീവിതത്തിന്റെ അരക്ഷിതാവസ്ഥയക്ക് കാരണമാകാറുണ്ട്. അതിനാല്‍ പ്രണയഭരിതമായ അന്തരീക്ഷവും ഊര്‍ജസ്വലമായ ലൈംഗികതയും എന്നെന്നും നിലനിര്‍ത്താന്‍ ശ്രമിക്കുക. മനസിന് ചെറുപ്പം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ശരീത്തനേല്‍ക്കുന്ന പ്രായം വലിയ ബാധ്യതയാകുന്നില്ല. അതിനാല്‍ എപ്പോഴും മനസുകൊണ്ട് ചെറുപ്പമാവുക.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Health, Article, Sex, Love, Green Tea, Mental, Treatment, Age, Hot.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia