അധ്യാപികയെ ക്ലാസ് മുറിക്കുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്തു

 


ADVERTISEMENT

ബുണ്ടി(രാജസ്ഥാന്‍): പ്രൈമറി സ്‌കൂള്‍ അധ്യാപികയെ ക്ലാസ് മുറിക്കുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്തു. നാലുപേര്‍ ചേര്‍ന്നാണ് കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലാണ് സംഭവം. റൈന്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂള്‍ അധ്യാപികയായ 28കാരിയാണ് ബലാല്‍സംഗത്തിനിരയായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

പ്രതികളില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ദയാറാം, ഛോട്ടു സിംഗ്, ഹരി സിംഗ് എന്നിവരാണ് അറസ്റ്റിലായത്. നാലാമന്‍ ബാബുലാല്‍ ഒളിവിലാണ്.

അധ്യാപികയെ ക്ലാസ് മുറിക്കുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്തുആകെ രണ്ട് അധ്യാപികമാര്‍ മാത്രമാണ് അധ്യാപനം നടത്തിയിരുന്നത്. ഇതില്‍ ഒരു അധ്യാപിക പ്രസവ സംബന്ധമായി അവധിയിലായിരുന്നു. അധ്യാപിക തനിച്ചായ സമയത്താണ് സംഭവം നടന്നത്.

SUMMARY: Bundi: A 28-year-old lady teacher was on Friday gang-raped by four persons inside the classroom of a primary school in Bundi district, police said.

Keywords: Rajastan, Teacher, Gang Rape, Arrest,

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia