പുറത്തുനിന്നും പിന്തുണയ്ക്കുന്നത് ഉട്ടോപ്യന്‍ നയം: ദിഗ് വിജയ് സിംഗ്
Apr 29, 2014, 16:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: മതേതര സര്‍ക്കാരിനെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കുന്നത് അപ്രായോഗീകവും ഉട്ടോപ്യന്‍ നയവുമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്. പുറത്തുനിന്ന് പിന്തുണയ്ക്കുന്നത് പ്രായോഗീകമല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സഖ്യത്തിന് പുറത്തുനില്‍ക്കാന്‍ വലിയ കക്ഷിക്ക് സാധിക്കില്ല ദിഗ് വിജയ് സിംഗ് പറഞ്ഞു.
അത് കാലഹരണപ്പെട്ട നയമാണ്. കൂട്ടുകക്ഷി മന്ത്രിസഭയില്‍ എല്ലാവര്‍ക്കും പ്രാമുഖ്യം നല്‍കണം. പുറത്തുനിന്ന് മാത്രം പിന്തുണ നല്‍കുന്നത് ശരിയാകില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1996ല്‍ യുണൈറ്റഡ് ഫ്രണ്ട് സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കിയെങ്കിലും അത് ഫലപ്രദമായില്ലെന്നും സിംഗ് ചൂണ്ടിക്കാട്ടി.
ബിജെപി അധികാരത്തില്‍ വരാതിരിക്കാനായി കോണ്‍ഗ്രസ് മതേതര സഖ്യത്തിന്റെ പിന്തുണ തേടുമെന്ന് സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഹ്മദ് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. വര്‍ഗീയ കക്ഷികള്‍ അധികാരത്തിലെത്താതിരിക്കാന്‍ മതേതര സഖ്യത്തെ പിന്തുണയ്ക്കുമെന്നാണ് അഹ്മദ് പട്ടേല്‍ അറിയിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടില്ലെന്നു വന്നാല്‍ ഇടതു പക്ഷം നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിയെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
SUMMARY: Hyderabad: As the debate on possible ruling dispensation at the Centre after the Lok Sabha elections gathers momentum, Congress leader Digvijay Singh feels that extending outside support in a coalition set up is "impractical, utopian and unworkable".
Keywords: Digvijay Singh, Lok Sabha polls, General Elections 2014

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.