ദക്ഷിണ കൊറിയന്‍ കപ്പല്‍ ദുരന്തം: 46 മൃതദേഹങ്ങള്‍ കണ്ടെത്തി, ബന്ധുക്കളുടെ പ്രതിഷേധം

 


സിയോള്‍: (www.kvartha.com 20.04.2014) ദക്ഷിണ കൊറിയയിലെ കപ്പല്‍ ദുരന്തത്തില്‍ മരിച്ച 46 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ചില്ല് തകര്‍ത്ത് കപ്പലിന്റെ അടിത്തട്ടില്‍ കയറിയ രക്ഷാ പ്രവര്‍ത്തകര്‍ അവിടെ നിന്നും 13 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച ഉണ്ടായ കപ്പല്‍ ദുരന്തത്തില്‍ ഇതുവരെയായി 49 മൃതദേഹങ്ങളാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
476 യാത്രക്കാരുമായി ഇഞ്ചിയോണില്‍നിന്ന് ജെജുവിലേക്കുപോവുകയായിരുന്ന കപ്പലാണ് നടുക്കടലില്‍ വെച്ച് മുങ്ങിയത്. യാത്രക്കാരില്‍ 352 പേര്‍ വിദ്യാര്‍ഥികളായിരുന്നു. കപ്പലിലെ 174 പേരെ മാത്രമാണ് രക്ഷിക്കാനായത്.

അതേസമയം രക്ഷാപ്രവര്‍ത്തനം വൈകുന്നതിനെതിരെ പ്രതിഷേധവുമായി കപ്പലിലെ യാത്രക്കാരുടെ ബന്ധുക്കള്‍ രംഗത്തുവന്നു. സിയോളില്‍ നടക്കുന്ന ബന്ധുക്കളുടെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട നൂറോളം ആളുകളെ പോലീസ് തടഞ്ഞു.

200 കപ്പലുകളും 34 വിമാനങ്ങളും 600 മുങ്ങല്‍ വിദഗ്ദരുമാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പെട്ടിരിക്കുന്നത്.
ദക്ഷിണ കൊറിയന്‍ കപ്പല്‍ ദുരന്തം: 46 മൃതദേഹങ്ങള്‍ കണ്ടെത്തി, ബന്ധുക്കളുടെ പ്രതിഷേധം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Korea, Ship, Accident, Dead, Obituary, Dead Body, World, Family, 46, Protest, Passengers. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia