റോബര്‍ട്ട് വാദ്രയുടെ ഭൂമിയിടപാട് വീഡിയോയുമായി ബിജെപി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ അനധികൃത ഭൂമിയിടപാട് സംബന്ധിച്ച വിവരങ്ങളടങ്ങുന്ന വീഡിയോയുമായി ബിജെപി രംഗത്തെത്തി. ഞായറാഴ്ചയാണ് വീഡിയോയും ചെറുപുസ്തകവും പുറത്തുവിട്ടത്. ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളത്തിലാണ് വീഡിയോ പുറത്തുവിട്ടത്.

റോബര്‍ട്ട് വാദ്രയുടെ ഭൂമിയിടപാട് വീഡിയോയുമായി ബിജെപിവീഡിയോയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ സംബന്ധിച്ച് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. ദാമാദ്‌ഗേറ്റ് എന്നാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. ഗാന്ധി കുടുംബവുമായുള്ള ബന്ധത്തിലൂടെയാണ് വാദ്ര കോടിക്കണക്കിന് രൂപയുടെ ഭൂമി സ്വന്തമാക്കിയതെന്നും വീഡിയോ വ്യക്തമാക്കുന്നു.

ഹരിയാന സര്‍ക്കാരിനേയും രാജ്സ്ഥാനിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേയും വീഡിയോയില്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ ഒത്താശയോടെയാണ് വാദ്ര അനധികൃതമായി ഭൂമി സ്വന്തമാക്കിയതെന്നും വീഡിയോ ആരോപിക്കുന്നു.

SUMMARY:
New Delhi: In its sharpest ever attack on the Congress and the Gandhi family, the BJP on Sunday released a video and booklet on UPA chairperson Sonia Gandhi's son-in-law Robert Vadra's alleged fraudulent land deals.

Keywords: BJP, Robert Vadra Video, Damaadgate, Vadra Land Deals, Priyanka Gandhi, Congress, Narendra Modi, Elections 2014
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia