ബിജെപി-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ഭക്ഷണവും വസ്ത്രവും വാങ്ങുന്നത് തെറ്റല്ല: കേജരിവാള്‍

 


ചണ്ഡീഗഡ്: ഭക്ഷണവും വസ്ത്രവുമായി ബിജെപികോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ സമീപിച്ചാല്‍ അവ സ്വീകരിക്കണമെന്ന് എ.എ.പി നേതാവ് അരവിന്ദ് കേജരിവാള്‍. അതേസമയം വോട്ടര്‍മാര്‍ മദ്യം ഒഴിവാക്കണമെന്നും കേജരിവാള്‍ പറഞ്ഞു. ചണ്ഡീഗഡിലെ ധനാസിലെ ചേരി നിവാസികളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് കേജരിവാള്‍ വിവാദ അഭിപ്രായപ്രകടനം നടത്തിയത്.

ബിജെപി-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ഭക്ഷണവും വസ്ത്രവും വാങ്ങുന്നത് തെറ്റല്ല: കേജരിവാള്‍കള്ളന്മാരില്‍ നിന്നും കട്ടെടുക്കുന്നതില്‍ തെറ്റില്ല. അവര്‍ വാഗ്ദാനം ചെയ്യുന്ന വസ്ത്രവും ഭക്ഷണവും സ്വീകരിക്കണം. എന്നാല്‍ മദ്യം ഒഴിവാക്കണം കേജരിവാള്‍ പറഞ്ഞു. എ.എ.പി സ്ഥാനാര്‍ത്ഥി ഗുല്‍ പനാഗിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു കേജരിവാള്‍. ഞാന്‍ അഴിമതി കാണിച്ചാല്‍ പോലും ഗുല്‍ പനാഗിന് എനിക്കെതിരെ തിരിയാന്‍ അവകാശമുണ്ട് കേജരിവാള്‍ പറഞ്ഞു.

ഹല്ലോമജ്‌റ, രാംദര്‍ബാര്‍, ദീപ് കോമ്പ്‌ലക്‌സ് എന്നിവിടങ്ങളിലും കേജരിവാള്‍ റാലിയില്‍ പങ്കെടുത്തു.

SUMMARY:
Chandigarh: In a controversial remark which can raise the hackles of the Election Commission, Aam Aadmi Party chief Arvind Kejriwal on Sunday asked voters to "loot" food and clothes, but not liquor from both BJP and Congress candidates.

Keywords: AAP, Arvind Kejriwal, Congress, BJP,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia