ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് ജസ്വന്ത് സിംഗിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ലോക് സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ബാര്‍മറില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള ജസ്വന്ത് സിംഗിന്റെ നീക്കങ്ങള്‍ക്കിടയിലാണ് ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
തന്റെ ജന്മനാടായ ബാര്‍മറില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്ന ജസ്വന്ത് സിംഗിന്റെ ആവശ്യം തള്ളിയ ബി.ജെ.പി നേതൃത്വം കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് വന്ന സോനാറാം ചൗധരിയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ജസ്വന്ത് സിംഗ് പാര്‍ട്ടിയുമായി ഇടഞ്ഞത്.
ബാര്‍മറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പത്രിക നല്‍കിയ ജസ്വന്ത് സിംഗിനോട് പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ജസ്വന്ത് സിംഗ് പാര്‍ട്ടിക് വേണമെങ്കില്‍ തന്നെ പുറത്താക്കാമെന്നും പറഞ്ഞിരുന്നു.
2009 ലുണ്ടായ ജിന്നാ വിവാദത്തെ തുടര്‍ന്നും ജസ്വന്ത സിംഗിനെ ആറ് വര്‍ഷത്തേക്ക് ബിജെപി പുറത്താക്കിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : New Delhi, BJP, Suspension, Leader, Election-2014, Lok Sabha, National, Defiant Jaswant shown the door, out from BJP for 6 years.
തന്റെ ജന്മനാടായ ബാര്‍മറില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്ന ജസ്വന്ത് സിംഗിന്റെ ആവശ്യം തള്ളിയ ബി.ജെ.പി നേതൃത്വം കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് വന്ന സോനാറാം ചൗധരിയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ജസ്വന്ത് സിംഗ് പാര്‍ട്ടിയുമായി ഇടഞ്ഞത്.

2009 ലുണ്ടായ ജിന്നാ വിവാദത്തെ തുടര്‍ന്നും ജസ്വന്ത സിംഗിനെ ആറ് വര്‍ഷത്തേക്ക് ബിജെപി പുറത്താക്കിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : New Delhi, BJP, Suspension, Leader, Election-2014, Lok Sabha, National, Defiant Jaswant shown the door, out from BJP for 6 years.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.