SWISS-TOWER 24/07/2023

ഭാര്യയേയും മക്കളേയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചു

 


ബാംഗ്ലൂര്‍:  (www.kvartha.com 30.03.2014) ഭാര്യയേയും മക്കളേയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചു. കൗശിക് പുനീത് ശര്‍മ്മ (40), ഭാര്യ ശ്രീലത (36), മകള്‍ ശ്രീരക്ഷ (11), മകന്‍ കൗസ്തുഭ് (6) എന്നിവരാണ് മരിച്ചത്. വര്‍ഷങ്ങളായി യുഎസിലായിരുന്ന കൗശിക് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബാംഗ്ലൂരിലെത്തിയത്.

ബാംഗ്ലൂരില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു കൗശിക്. സഹോദരന്റെ മകള്‍ സുമേഖയുടെ പേരിലാണ് കൗശിക് വില്പത്രം തയ്യാറാക്കിയിരിക്കുന്നത്.

ഭാര്യയേയും മക്കളേയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചുഉഡുപ്പി സ്വദേശിയായ കൗശിക് തലഘട്ടപുരയിലെ വക്കീല്‍ ഗാര്‍ഡനിലാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി സുമേഖയെ ഫോണില്‍ വിളിച്ച കൗശിക് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ അപാര്‍ട്ട്‌മെന്റിലെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സുമേഖ വക്കീല്‍ ഗാര്‍ഡനിലെത്തുകയും അനുവാദം വാങ്ങാനായി സുരക്ഷാ ഗാര്‍ഡ് കൗശിക്കിനെ ഇന്റര്‍കോം വഴി ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ മറുഭാഗത്ത് നിന്ന് പ്രതികരണം ലഭിച്ചില്ല.

ഉടനെ ഗാര്‍ഡും സുമേഖയും അപാര്‍ട്ട്‌മെന്റിലെത്തി പരിശോധന നടത്തി. ജനലിലൂടെ അകത്തേയ്ക്ക് നോക്കിയപ്പോഴാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

SUMMARY: Bangalore: A realtor hailing from Udupi, living at Talaghattapura, Bangalore took an extreme step of killing his wife and two children by injecting them with poison and then hanging himself. The issue came to light on Friday morning when his niece came over to his apartment to meet the family.

Keywords: Bangalore, Murder, Suicide,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia