വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കിയ യുവതിക്ക് 20 മാസം തടവ്

 


ADVERTISEMENT

ലണ്ടന്‍: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കിയ യുവതിക്ക് 20 മാസം തടവ്. രക്ഷിതാക്കളോട് പ്രതികാരം ചെയ്യാന്‍ അവരുടെ പേരിലാണ് യുവതി വ്യാജ അക്കൗണ്ടുകളുണ്ടാക്കിയത്. പിതാവിന്റെയും രണ്ടാനമ്മയുടെ പേരില്‍ വ്യാജ പേജുണ്ടാക്കി സ്വന്തം അക്കൗണ്ടിലേക്ക് അപകീര്‍ത്തി സന്ദേശങ്ങള്‍ അയക്കുകയായിരുന്നു.

ബ്രിട്ടീഷ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുപത്തിനാലുകാരിയായ പ്രതി മിഷേല്‍ ചാപ്മാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും ജഡ്ജി വിലക്കിയിട്ടുണ്ട്. അച്ഛനുമായി വഴക്കിട്ട മിഷേല്‍ അദ്ദേഹത്തെ കുടുക്കാന്‍ ഫേസ്ബുക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കിയ യുവതിക്ക് 20 മാസം തടവ്അച്ഛന്‍ റോയ് ജാക്‌സന്റെയും രണ്ടാനമ്മ ലൂയിസിന്റെയും പേരില്‍ മിഷേല്‍ തന്നെ വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കി. ഒരു വര്‍ഷം ഇവരുടെ അക്കൗണ്ടില്‍നിന്ന് അശ്ലീല സന്ദേശങ്ങള്‍ തന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ മിഷേല്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയായിരുന്നുവെന്നു കണ്ടെത്തുകയായിരുന്നു.

SUMMARY:
A woman was jailed for nearly two years after she set up numerous fake Facebook accounts that led to the arrest of her stepmother.

Keywords: Facebook account, Woman, Arrest, Step mother, Father,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia