ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കെയ്‌റോ: ആലപ്പോ പ്രവിശ്യയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 121 പേര്‍ കൊല്ലപ്പെട്ടു. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ നടത്തിയ ബോംബ് വര്‍ഷത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 13 കുട്ടികളും പത്ത് അല്‍ നുസ്‌റ ഫ്രണ്ട് പോരാളികളും ഉള്‍പ്പെടും.
തരീക് ബാബിലായിരുന്നു രൂക്ഷമായ ബാരല്‍ ബോംബ് ആക്രമണം. ഇവിടെ 34 പേര്‍ കൊല്ലപ്പെട്ടു. അല്‍ സലിഹിനിലും അല്‍ മറിയ സോണിലും 22 പേര്‍ കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ വീടുകള്‍ തകരുകയും നിരവധി വീടുകള്‍ക്കു നാശനഷ്ടം സംഭവിക്കുകയും ചെയ്തു. വിമതര്‍ക്കുനേരേ സര്‍ക്കാര്‍ സേന നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് സാധാരണക്കാരാണെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സാധാരണക്കാര്‍ താമസിക്കുന്ന മേഖലകളിലാണ് വിമതരെ ലക്ഷ്യമാക്കിയുള്ള ആക്രമണം മിക്കവാറും നടത്തുന്നതെന്നു ആക്ഷേപമുണ്ട്. ഇതോടൊപ്പം ആശുപത്രികള്‍ക്കുനേരെയും ആക്രമണം നടത്തുന്നതായി വാര്‍ത്തയുണ്ട്.
മൂന്നു വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര കലാപത്തില്‍ എകദേശം 120000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കലാപത്തെത്തുടര്‍ന്ന് ദശലക്ഷക്കണക്കിനാളുകളാണ് പലായനം ചെയ്തത്.
SUMMARY: Cairo: At least 121 people died in bombardments using barrels of explosives dropped from helicopters on the weekend by the Syrian army over various sites in northern Aleppo province, the Syrian Observatory for Human Rights reported Sunday.
Keywords: Syria, Chemical weapons, Syria war, Aleppo, Syrian army

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.