ലോക്‌സഭ തിരഞ്ഞെടുപ്പിന് കേജരിവാള്‍ നേതൃത്വം നല്‍കും: യോഗേന്ദ്ര യാദവ്
Feb 15, 2014, 16:00 IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 49 ദിവസത്തെ ഭരണം അവസാനിപ്പിച്ച് എ.എ.പി നിയമസഭയുടെ പടിയിറങ്ങി. ഗവര്‍ണര്‍ നജീബ് ജംഗിന് രാജിക്കത്ത് നല്‍കിയ ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത അരവിന്ദ് കേജരിവാള്‍ പുതിയ നിയമസഭ തിരഞ്ഞെടുപ്പിന് സജ്ജരാകാന്‍ ആഹ്വാനം ചെയ്തു.
അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എ.എ.പി അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലാകും മല്‍സരിക്കുകയെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. കേജരിവാളിന്റെ വസതിയില്‍ ശനിയാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതി ഭാവി പരിപാടികള്‍ ചര്‍ച്ചചെയ്യും.
ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാഞ്ഞതിനെതുടര്‍ന്നാണ് എ.എ.പി സര്‍ക്കാര്‍ വെള്ളിയാഴ്ച രാജിപ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. എ.എ.പിയുടെ പ്രമുഖ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ജനലോക്പാല്‍ ബില്‍.
SUMMARY: New Delhi: A day after submitting his resignation to the Lt Governor of Delhi, outgoing Delhi Chief Minister Arvind Kejriwal today met his supporters and asked them to prepare for fresh assembly elections.
Keywords: National, Arvind Kejriwal, Delhi, Loksabha Poll, Assembly election,
അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എ.എ.പി അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലാകും മല്‍സരിക്കുകയെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. കേജരിവാളിന്റെ വസതിയില്‍ ശനിയാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതി ഭാവി പരിപാടികള്‍ ചര്‍ച്ചചെയ്യും.

SUMMARY: New Delhi: A day after submitting his resignation to the Lt Governor of Delhi, outgoing Delhi Chief Minister Arvind Kejriwal today met his supporters and asked them to prepare for fresh assembly elections.
Keywords: National, Arvind Kejriwal, Delhi, Loksabha Poll, Assembly election,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.