സോമനാഥ് ഭാരതിയുടെ രാജിക്കുവേണ്ടിയുള്ള ആവശ്യം ശക്തമാകുന്നു; കേജരിവാള്‍ ഗവര്‍ണറെ കാണും
Jan 23, 2014, 14:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ഡല്‍ഹി നിയമമന്ത്രി സോമനാഥ് ഭാരതിയെ പുറത്താക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനുമേല്‍ സമ്മര്‍ദ്ദം ശക്തമായി. സോമനാഥ് ഭാരതിയുടെ പെരുമാറ്റവും വാക്കുകളും പാര്‍ട്ടിക്ക് തന്നെ തലവേദന സൃഷ്ടിക്കുകയാണ്. ഇതിനിടയില്‍ കേജരിവാള്‍ ലഫ് ഗവര്‍ണര്‍ നജീബ് ജംഗുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്.
അതേസമയം സോമനാഥ് ഭാരതിയുടെ ചില പ്രസ്താവനകള്‍ മോശമായിപ്പോയെന്ന് പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവിന് തുറന്നു സമ്മതിക്കേണ്ടിവന്നു. ഇതിന് അദ്ദേഹം മാപ്പുപറയുകയും ചെയ്തു. ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ മുഖത്തും ഹരിഷ് സാല്വിന്റേയും മുഖത്ത് തുപ്പണമെന്ന സോമനാഥ് ഭാരതിയുടെ പരാമര്‍ശത്തെതുടര്‍ന്നായിരുന്നു ക്ഷമാപണം.
എന്നാല്‍ അര്‍ദ്ധരാത്രിയിലെ റെയ്ഡുമായി ബന്ധപ്പെട്ട് സോമനാഥ് ഭാരതി കുറ്റക്കാരനല്ലെന്ന നിലപാടിലാണ് നേതൃത്വം. നാട്ടുകാരുടെ പരാതിയെതുടര്‍ന്നാണ് മന്ത്രി സ്ഥലത്തെത്തിയത്. പോലീസ് നിരുത്തരവാദപരമായി പെരുമാറിയപ്പോള്‍ മന്ത്രി ഇടപെടുകയാണുണ്ടായതെന്നും നേതൃത്വം വ്യക്തമാക്കുന്നു.
SUMMARY: New Delhi: Arvind Kejriwal is under intense pressure to remove his Law Minister Somnath Bharti, whose words and actions are becoming difficult to defend for his Aam Aadmi Party. Mr Kejriwal will meet Lieutenant Governor Najeeb Jung amid clamour for Mr Bharti's resignation.
Keywords: Aam Aadmi Party, AAP, Arun Jaitley, Arvind Kejriwal, Harish Salve, Najeeb Jung, Somnath Bharti

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.