കുവൈറ്റില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയ വിമാനത്തിലെ ജീവനക്കാരെ യാത്രക്കാര്‍ ആക്രമിച്ചു
Jan 8, 2014, 14:39 IST
ADVERTISEMENT
കുവൈറ്റ് സിറ്റി: കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അടിയന്തിരലാന്‍ഡിംഗ് നടത്തിയ തുര്‍ക്കി വിമാനത്തിലെ ജീവനക്കാരെ പതിനഞ്ചോളം വരുന്ന ഇറാഖി യാത്രക്കാര്‍ ആക്രമിച്ചു. ഇസ്താന്‍ബൂളില്‍ നിന്നും ബസ്‌റയിലേയ്ക്ക് പോവുകയായിരുന്ന വിമാനമാണ് കുവൈറ്റില്‍ ഇറക്കിയത്. മോശം കാലാവസ്ഥയെതുടര്‍ന്ന് വിമാനം കുവൈറ്റിലിറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ അല്പസമയത്തിന് ശേഷം ഇറാഖില്‍ മോശം കാലാവസ്ഥയാണെന്നും അതിനാല്‍ വിമാനം ഇസ്താന്‍ബൂളിലേയ്ക്ക് തന്നെ തിരിച്ചുവിടുകയാണെന്നും പൈലറ്റ് യാത്രക്കാരെ അറിയിച്ചു. ഇതോടെ പതനഞ്ചോളം പേരടങ്ങുന്ന ഇറാഖി യാത്രക്കാര്‍ പ്രതിഷേധമാരംഭിച്ചു.
പൈലറ്റ് സുരക്ഷ ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെതുടര്‍ന്ന് അവര്‍ സ്ഥലത്തെത്തുകയും സ്ഥിതി ശാന്തമാക്കുകയും ചെയ്തു. എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ മടങ്ങിയതോടെ യാത്രക്കാര്‍ വീണ്ടും പ്രതിഷേധമാരംഭിക്കുകയും ജീവനക്കാരെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ബസ്‌റയിലെത്തിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് സ്ഥിതി ശാന്തമായത്.
SUMMARY: The cabin crew of a Turkish aircraft were attacked by 15 Iraqi passengers at Kuwait’s international airport where the pilot made an emergency landing because of bad weather conditions in the southern Iraqi city of Basra.
Keywords: Gulf, Kuwait, Turkish, Aircraft, Iraqi, Passengers, Attacked,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.