മോഡിക്ക് ചങ്കൂറ്റമുണ്ടെങ്കില്‍ അമേഠിയില്‍ നിന്ന് മല്‍സരിക്കണം: കുമാര്‍ വിശ്വാസ്

 


ന്യൂഡല്‍ഹി: മോഡിക്ക് ചങ്കൂറ്റമുണ്ടെങ്കില്‍ അമേഠിയില്‍ നിന്ന് തനിക്കെതിരെ മല്‍സരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തട്ടകമായ അമേഠിയില്‍ നിന്ന് മല്‍സരിക്കുമെന്ന കേജരിവാളിന്റെ അഭിപ്രായപ്രകടനത്തെ ശരിവെക്കുന്നതാണ് കുമാര്‍ വിശ്വാസിന്റെ വെല്ലുവിളി. ആം ആദ്മിയുടെ യുവനേതാവായ കുമാര്‍ വിശ്വാസ് രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ നിന്ന് മല്‍സരിക്കുമെന്ന് കേജരിവാള്‍ നേരത്തെ അറിയിച്ചിരുന്നു.
മോഡിക്ക് ചങ്കൂറ്റമുണ്ടെങ്കില്‍ അമേഠിയില്‍ നിന്ന് മല്‍സരിക്കണം: കുമാര്‍ വിശ്വാസ്മോഡിയെക്കൂടാതെ ബിജെപി നേതാക്കളായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരേയും അമേഠിയില്‍ നിന്ന് മല്‍സരിക്കാന്‍ തയ്യാറാണോയെന്ന് കുമാര്‍ വിശ്വാസ് വെല്ലുവിളിച്ചിരുന്നു. കുടുംബ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ബിജെപി യാതൊരു ശ്രമങ്ങളും നടത്തുന്നില്ലെന്ന് കുമാര്‍ ആരോപിച്ചു.
കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി യുവരാജാവായി വാഴുമ്പോള്‍ ബിജെപിയില്‍ നിരവധി നേതാക്കളാണ് യുവരാജാക്കന്മാരായി വാഴുന്നതെന്നും കുമാര്‍ പറഞ്ഞു.
ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ സ്ഥിരതയെക്കുറിച്ച് ചോദിച്ചപ്പോള്‍ കുമാറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. കോണ്‍ഗ്രസ് ജന്‍പഥ് പത്തില്‍ നിന്നും ബിജെപി നാഗ്പൂരില്‍ നിന്നും തീരുമാനങ്ങളെടുക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ജനങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്.
SUMMARY: New Delhi: Putting an end to all speculations, Aam Aadmi Party's leader Kumar Vishwas has confirmed to contest Lok Sabha election from Amethi next year and challenged Bharatiya Janata Party's prime ministerial candidate Narendra Modi to contest against him.
Keywords: Uttar Pradesh, Bharatiya Janata party, BJP, Kidnap
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia