പാറ്റ്‌ന: എന്‍.ഐ.എ ചോദ്യം ചെയ്ത യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

 


പാറ്റ്‌ന: എന്‍.ഐ.എ ചോദ്യം ചെയ്യലിന് വിധേയനാക്കിയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. റാഞ്ചി സ്വദേശിയായ നൗഷാദ് ആലം(42) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ഗുരുതരാവസ്ഥയില്‍ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിനുള്ളില്‍ തൂങ്ങിമരിക്കാനാണ് ഇയാള്‍ ശ്രമിച്ചത്.

ഗ്രാമത്തില്‍ പള്ളി പണിയാനായി ആലമും കലീമും സ്ഥലം വാങ്ങിയിരുന്നു. 5 ലക്ഷം രൂപയാണ് ഇതിനായി ഇരുവരും ചിലവാക്കിയത്. പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം രൂപയും ഇവര്‍ നല്‍കിയിരുന്നു. ഈ തുക ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് തഹ്‌സീന്‍ അക്തറില്‍ നിന്നും ലഭിച്ചതാണോയെന്ന് കണ്ടെത്താനാണ് എന്‍.ഐ.എയുടെ ശ്രമം.

അതേസമയം രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലില്‍ എന്‍.ഐ.എ ആലമിനെ മാനസീകമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ആലമിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ കടുത്ത മാനസീക സമ്മര്‍ദ്ദം താങ്ങാനാവാതെ ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ വ്യക്തമാക്കി. അജ്ഞാത കേന്ദ്രത്തിലാണ് ആലമിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്.

ആലമിന്റെ അയല്‍ വാസിയായ കലീമിനേയും എന്‍.ഐ.എ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. അതേസമയം ബീഹാര്‍ജാര്‍ഖണ്ഡ് പോലീസ് രാജു സോ എന്നയാളെ അറസ്റ്റുചെയ്ത് എന്‍.ഐ.എയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതോടെ പാറ്റ്‌ന സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഹിന്ദുക്കളുടെ എണ്ണം അഞ്ചായി.

പാറ്റ്‌ന: എന്‍.ഐ.എ ചോദ്യം ചെയ്ത യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
SUMMARY: A 42-years-old grocery shop owner attempted suicide at his residence near Ranchi on Sunday night, barely a few hours after sleuths of the National Investigation Agency (NIA) questioned him over the October 27 Patna serial blasts.

Keywords: National news, Patna serial blasts, Suspect, Terror, Ranchi, Bihar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia