Follow KVARTHA on Google news Follow Us!
ad

നിതാഖാത്: സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി

അനധികൃത വിദേശ തൊഴിലാളികള്‍ക്കെതിരെയുള്ള സൗദി നിതാഖാത് സമയപരിധി അവസാനിക്കാന്‍ Gulf, Saudi Arabia, Nitaqat, Malayalam News, National News, Kerala News, International News,
ജിദ്ദ: അനധികൃത വിദേശ തൊഴിലാളികള്‍ക്കെതിരെയുള്ള സൗദി നിതാഖാത് സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. തൊഴില്‍, താമസരേഖകള്‍ നിയമാനുസൃതമാക്കാന്‍ ഭരണകൂടം അനുവദിച്ചിരുന്ന ഇളവുകാലം ഞായറാഴ്ച അവസാനിക്കും. എന്നാല്‍ താമസകേന്ദ്രങ്ങള്‍ കയറിയുളള പരിശോധന ഉണ്ടാവില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

തിങ്കളാഴ്ച മുതല്‍ നടപടി കര്‍ശനമാക്കി തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തും. വനിതകളടക്കമുള്ള ആയിരത്തിലേറെ ജീവനക്കാരെ ഇതിനായി പ്രത്യേകം നിയമിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങള്‍ മുതല്‍ ഉള്‍നാടുകളില്‍ വരെ കര്‍ശനമായ പരിശോധന നടത്താനാണ് സൗദി ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

Gulf, Saudi Arabia, Nitaqat, Malayalam News, National News, Kerala News, International News, Sports News, Entertainment,നേരത്തെ നിതാഖാത് ഇളവുകാലം നീട്ടുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് തൊഴില്‍ മന്ത്രാലയ വക്താവ് ഹത്താബ് അല്‍ അന്‍സി രംഗത്തുവന്നു. നിതാഖാത്ത് നിയമം നടപ്പിലാക്കുന്നതോടെ പിടിയിലാകുന്നവരെ പാര്‍പ്പിക്കാനായി പ്രത്യേക ജയിലുകള്‍ വരെ ഭരണ നേതൃത്വം സജ്ജമാക്കിയിട്ടുണ്ട്.
Keywords: Gulf, Saudi Arabia, Nitaqat, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment