സച്ചിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് രാജകീയ ജയം

 


മുംബൈ: 24 വര്‍ഷം മൈതാനത്ത് ക്ലാസിക്കല്‍ ഷോട്ടുകളാല്‍ കാണികളെ വിസ്മയിപ്പിച്ച ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കറുടെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സിന്റെയും 126 റണ്‍സിന്റെയും ഉജ്ജ്വല ജയം. രാജകീയമായി തന്നെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ സച്ചിന്റെ വിടവാങ്ങല്‍ ഗംഭീരമാക്കി. ഇനി ഈ പത്താം നമ്പര്‍ താരത്തിന്റെ ബാറ്റില്‍ നിന്നും ഷോട്ടുകള്‍ പ്രവഹിക്കില്ല. സച്ചിന്‍ പോകുമ്പോള്‍ ഇന്ത്യന്‍ ടീമിന് അത് ശൂന്യത പരത്തും. സച്ചിന്‍ ടീമിലുണ്ടാകുമ്പോള്‍ ഉണ്ടാവാറുള്ള ആത്മവിശ്വാസം ധോണിക്കും കൂട്ടുകാര്‍ക്കും ഇനിയുണ്ടാവില്ലെന്നത് ഉറപ്പാണ്.

തിങ്ങിനിറഞ്ഞ വാങ്കെഡിയിലെ പതിനായിരങ്ങള്‍ക്ക് സച്ചിനും കൂട്ടുകാരും വലിയ വിജയം തന്നെയാണ് സമര്‍പിച്ചത്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന കോടിക്കണക്കിന് വരുന്ന ജനത ടെലിവിഷനിലൂടെയും ഇതിഹാസത്തിന്റെ അവസാന മത്സരം കണ്ടു.

സച്ചിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് രാജകീയ ജയം

രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാന്‍ സച്ചിന് അവസരം ലഭിച്ചില്ലെങ്കിലും ഇന്നിംഗ്‌സ് ജയം സച്ചിനെന്ന മഹാപ്രതിഭയ്ക്ക് വിരമിക്കലില്‍ സമ്മാനമായി നല്‍കാവുന്നതില്‍ ഏറ്റവും മഹത്തായ കാര്യമായിരുന്നു. സച്ചിന്റെ ബാറ്റില്‍ നിന്നും ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി പ്രതീക്ഷിച്ചെങ്കിലും ആയിരങ്ങളുടെ ആര്‍പുവിളികളും സമ്മര്‍ദവും ഉണ്ടായപ്പോള്‍ എവിടെയോ സച്ചിനൊന്ന് പിഴച്ചു. സ്‌കോര്‍ 74ല്‍ എത്തി നില്‍ക്കെ ഡിയേനരെയിന്റെ പന്തില്‍ സമ്മിക്ക് ക്യാച്ച് നല്‍കി സച്ചിന്‍ ഗാലറിയിലേക്ക് മടങ്ങി.

തലയുയര്‍ത്തി തന്നെ വിരമിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കാണികള്‍ക്ക് നേരെ ബാറ്റുയയര്‍ത്തി അഭിവാദ്യം ചെയ്ത് ഗാലറിയിലേക്ക് മടങ്ങുമ്പോള്‍ സ്‌റ്റേഡിയം നിശബ്ദദ മാത്രമായിരുന്നു. പലരും സച്ചിനെ വണങ്ങി. കളികണ്ടു കൊണ്ടിരുന്ന മാതാവിന്റെയും ഭാര്യ അഞ്ജലിയുടെയും സഹോദരന്‍ അജിത്തിന്റെയും മുഖത്ത് സന്തോഷത്തോടൊപ്പം നേരിയ ദുഃഖവും പ്രകടമായിരുന്നു.

വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 182 ന് മറപടിയായി ഇന്ത്യ ചേതേശ്വര്‍ പൂജാര (113), രോഹിത് ശര്‍മ (111 നോട്ടൗട്ട്), ഒപ്പം സച്ചിന്റെ അര്‍ധ സെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ 495 റണ്‍സാണ് അടിച്ചുകൂട്ടിയത്. 313 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് താരങ്ങള്‍ക്ക് കാണികളുടെ ആര്‍പുവിളികള്‍ കേട്ടപ്പോള്‍ രണ്ടാം ഇന്നിംഗ്‌സിലും അടിതെറ്റി.

ഓരോരുത്തരായി ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുമ്പില്‍ കീഴടങ്ങി അവര്‍ പെട്ടെന്ന് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. 187 റണ്‍സിലെത്തി നില്‍ക്കെ വിന്‍ഡീസിന്റെ അവസാന വിക്കറ്റും പിഴുതെറിഞ്ഞ് ടീം ഇന്ത്യ സച്ചിന് ആവേശകരമായ യാത്രയയപ്പ് സമ്മാനിച്ചു. രണ്ട് പരമ്പരകളുള്ള മത്സരം ഇതോടെ ഇന്ത്യ 2-0ന് തൂത്തുവാരി. പ്രഗ്യാന്‍ ഓജയാണ് മാന്‍ ഓഫ് ദ മാച്ചും രോഹിത് ശര്‍മ മാന്‍ ഓഫ് ദ സീരിസും ആയി.

ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ പ്രഗ്യാന്‍ ഓജ തന്നെയാണ് രണ്ടാം ഇന്നിംഗ്‌സിലും കരീബിയന്‍ പടയെ വീഴ്ത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 49 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് ഓജ പിഴുതെടുത്തത്. ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റെടുത്ത അശ്വിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് കൊയ്ത് ഓജയുടെ മാസ്മരിക സ്പിന്‍ ബൗളിംങിന് ശക്തമായ പിന്തുണ നല്‍കി.

ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ശിഖര്‍ ധവാനും (33), മുരളി വിജയി (43) യും മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 77 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. കോഹ്ലി (57), ക്യാപ്റ്റന്‍ ധോണി (നാല്), അശ്വിന്‍ (30), ബിനയ് കുമാര്‍ (നാല്), പ്രഗ്യാന്‍ ഓജ (പൂജ്യം), മുഹമ്മദ് ഷാമി (11) റണ്‍സ് നേടി. വിന്‍ഡീസിന് വേണ്ടി ഷില്ലിംഗ് ഫോര്‍ഡ് അഞ്ച് വിക്കറ്റ് വീഴ്ത്തി.

ക്രിസ് ഗെയില്‍ (35), ചന്ദ്രപോള്‍ (41), അര്‍ധ സെഞ്ച്വറി നേടിയ രാംഡിന്‍ (53 നോട്ടൗട്ട്) എന്നിവരാണ് രണ്ടാം ഇന്നിംഗ്‌സില്‍ വിന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. പവല്‍ (ഒമ്പത്), ബെസ്റ്റ് (ഒമ്പത്), ബ്രാവോ (11), സാമുവല്‍സ് (11), ഡിയോനരെയിന്‍ (പൂജ്യം), സമ്മി (ഒന്ന്), ഷില്ലിംഗ് ഫോര്‍ഡ് (എട്ട്), ഗബ്രിയേല്‍ (പൂജ്യം) എന്നിവര്‍ പെട്ടെന്ന് കൂടാരം കയറി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

സച്ചിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് രാജകീയ ജയം

സച്ചിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് രാജകീയ ജയം

Keywords : Mumbai, Cricket, Sports, Sachin Tendulker, India, Winner, Cricket Test, Retirement, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia