ഗോധ്ര മുതല്‍ പാറ്റ്‌ന വരെയുള്ള സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ബിജെപിയും ആര്‍.എസ്.എസും
Nov 13, 2013, 12:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹമ്മദാബാദ്: ഗോധ്ര മുതല്‍ പാറ്റ്‌ന വരെയുള്ള സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ബിജെപിയും ആര്‍.എസ്.എസുമാണെന്ന് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശങ്കര്‍സിംഗ് വഗേല. മുസാഫര്‍ നഗര്‍ കലാപത്തിലും ബുദ്ധഗയ സ്‌ഫോടനത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്നും വഗേല ആരോപിച്ചു. ചൊവാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് ഒരു കാലത്ത് ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ശങ്കര്‍ സിംഗ് വഗേല കടുത്ത ആരോപണമുന്നയിച്ചത്.
ഗോധ്ര മുതല്‍ പാറ്റ്‌ന വരെയുള്ള സ്‌ഫോടനങ്ങള്‍ക്ക് ഒരേ പദ്ധതിയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഹിന്ദുക്കളേയും മുസ്ലീങ്ങളേയും കൊല്ലുക എന്നതാണ് ആ പദ്ധതി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ഗൂഢാലോചന നടത്തുന്നത് ബിജെപിയാണ് വഗേല ആരോപിച്ചു.
സ്ഫോടനങ്ങളിലും കലാപങ്ങളിലും ഹിന്ദുക്കളോ മുസ്ലീങ്ങളോ കൊല്ലപ്പെട്ടാലും അവര്‍ക്ക് ഒരു വിഷമവുമില്ല. അധികാരം കൈയ്യടക്കാന്‍ ഈ മരണങ്ങള്‍ സഹായിക്കുമെന്നാണ് അവരുടെ പ്രത്യാശ വഗേല പറഞ്ഞു.
പാറ്റ്‌ന ബിജെപി റാലിയിലെ സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുക്കളാണെന്ന് കണ്ടെത്തിക്കഴിഞ്ഞു. ഇന്ത്യന്‍ മുജാഹിദ്ദീന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമ്പത്തിക സഹായം ചെയ്യുന്നത് ബിജെപിയും ആര്‍.എസ്.എസുമാണ്. ഖാദിയാനികള്‍ക്ക് സാമ്പത്തീക സഹായം നല്‍കി ആര്‍.എസ്.എസ് അവരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഇവര്‍ മുസ്ലീങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗമാണ്. എന്നാല്‍ മുഖ്യധാര മുസ്ലീങ്ങള്‍ ഇവരെ മുസ്ലീങ്ങളായി പരിഗണിക്കുന്നില്ല വഗേല കൂട്ടിച്ചേര്‍ത്തു.
പാറ്റ്‌ന സ്‌ഫോടത്തില്‍ ഗുജറാത്തിന് പങ്കുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും കണ്ടെടുത്ത വാച്ച് ഗുജറാത്തിലെ മോര്‍ബിയില്‍ നിര്‍മ്മിച്ചതാണ്. അവിടെനിന്നും കണ്ടെടുത്ത പ്ലാസ്റ്റിക് ബാഗുകളാവട്ടെ ഗുജറാത്തിലെ ഹലോലില്‍ നിര്‍മ്മിച്ചവയാണ്. ഈ തെളിവുകളെല്ലാം സൂചിപ്പിക്കുന്നത് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് ഗുജറാത്തിലാണെന്നാണ് വഗേല വ്യക്തമാക്കി.
2008 ജൂലൈയില്‍ അഹമ്മദാബാദിലെ ജില്ലാ ആശുപത്രിയിലും എല്‍.ജി ആശുപത്രിയിലും സ്‌ഫോടനം നടത്തിയതിനുപിന്നിലും ആര്‍.എസ്.എസിന്റേയും ബിജെപിയുടേയും കൈകളുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു. അന്നത്തെ സ്‌ഫോടനങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത് വഗേല കൂട്ടിച്ചേര്‍ത്തു.
ഈ ആരോപണങ്ങള്‍ക്ക് എത്രത്തോളം സാധുതയുണ്ടെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വഗേലയുടെ മറുപടി ഇങ്ങനെയായിരുന്നു. ഞാന്‍ ദീര്‍ഘകാലം അവര്‍ക്കൊപ്പമുണ്ടായിരുന്നയാളാണ്. എനിക്കവരെ നന്നായി അറിയാം. അവരുടെ നയങ്ങളേയും അറിയാം.
മോഡിയുടെ ഉത്തര്‍പ്രദേശിലെ പരിപാടിയുടെ സുരക്ഷാ ചുമതല നിര്‍വഹിക്കാന്‍ പോകുന്നതിനിടയില്‍ മരിച്ച ഗുജറാത്ത് പോലീസുകാരുടെ കുടുംബാംഗങ്ങളെ മോഡി സന്ദര്‍ശിക്കാതിരുന്നതിനെ വഗേല രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ പാറ്റ്‌ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മോഡി സന്ദര്‍ശിക്കുകയും ചെയ്തു. രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനുപിന്നില്‍. രാഷ്ട്രീയ പബ്ലിസിറ്റിക്കുവേണ്ടിയായിരുന്നു ഇത് വഗേല കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
SUMMARY: Leader of Opposition in the state Assembly and former chief minister Shankersinh Vaghela on Tuesday alleged that the BJP and RSS were involved in all the terror incidents right from Godhra to Patna BJP rally, including communal riots in Muzaffarnagar in western UP and blasts in Bodhgaya.
Keywords: National, Politics, Terror attacks, Godra, Patna, BJP, RSS, Congress, Shanker Singh Vaghela, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.