Follow KVARTHA on Google news Follow Us!
ad

യുഎസ് 35 രാഷ്ട്ര നേതാക്കളുടെ ഫോണ്‍ ചോര്‍ത്തി

ലണ്ടന്‍: യുഎസ് 35 രാഷ്ട്ര നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയതായി റിപോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനാണ് ദൂരവ്യാപക ഫലങ്ങളുളവാക്കുന്ന റിപോര്‍ട്ട് പുറത്തുവിട്ടത്. United States, Eavesdropping, World leaders, National Security Agency, Edward Snowden, Barack Obama, Guardian, Malayalam News, National News, Kerala News,
ലണ്ടന്‍: യുഎസ് 35 രാഷ്ട്ര നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയതായി റിപോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനാണ് ദൂരവ്യാപക ഫലങ്ങളുളവാക്കുന്ന റിപോര്‍ട്ട് പുറത്തുവിട്ടത്. എഡ്വേര്‍ഡ് സ്‌നോഡന്‍ ചോര്‍ത്തിയ രേഖകളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴിയാണ് യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിക്ക് (എന്‍.എസ്.എ) രാഷ്ട്രനേതാക്കളുടെ ഫോണ്‍ നമ്പര്‍ ലഭിക്കുന്നത്.

കൂടാതെ വിദേശ രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ലഭിക്കാന്‍ വൈറ്റ് ഹൗസ്, സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ്, പെന്റഗണ്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ശ്രമിക്കാറുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഗാര്‍ഡിയന്‍ ദിനപത്രത്തിന്റെ റിപോര്‍ട്ടിനോട് വളരെ കരുതലോടെയാണ് യുഎസ് പ്രതികരിച്ചത്.

ഇന്റലിജന്‍സ് ആരോപണങ്ങളെക്കുറിച്ച് ഞങ്ങള്‍ പരസ്യമായ അഭിപ്രായപ്രകടനത്തിനില്ല. മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കുന്ന ഇന്റലിജന്‍സ് വിവരശേഖര മാര്‍ഗങ്ങളാണ് ഞങ്ങളും സ്വീകരിച്ചിട്ടുള്ളത് വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി.

United States, Eavesdropping, World leaders, National Security Agency, Edward Snowden, Barack Obama, Guardian, Malayalam News, National News, Kerala News, കഴിഞ്ഞ നാലുവര്‍ഷമായി യുഎസ് ജര്‍മ്മന്‍ ചാനസലര്‍ ആഞ്ചല മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിവരികയാണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഗാര്‍ഡിയന്‍ പുതിയ റിപോര്‍ട്ട് പുറത്തുവിട്ടത്. മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയതുസംബന്ധിച്ച് ജര്‍മ്മനി യുഎസില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

SUMMARY: London: In a revelation that could have far-reaching implications for the United States, a report in Britain's Guardian newspaper said on Thursday that the US monitored the phone calls of as many as 35 world leaders.

Keywords: United States, Eavesdropping, World leaders, National Security Agency, Edward Snowden, Barack Obama, Guardian, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment