റാന്നിയില്‍ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊന്നു; പിതൃസഹോദരന്‍ കസ്റ്റഡിയില്‍

 


പത്തനംതിട്ട: റാന്നിയില്‍ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊന്നു. പത്തനംതിട്ട റാന്നി കീകൊഴൂരിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നതെന്നാണ് സൂചന. കീഴക്കഴൂരില്‍ ഷൈബു-ബിന്ദു ദമ്പതികളുടെ മക്കളായ മെല്‍ബിന്‍, മെബിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ കുട്ടികളുടെ പിതൃസഹോദരന്‍ ഓട്ടോ ഡ്രൈവറായ ഷിബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. അഞ്ചും ആറും വയസുള്ള സഹോദരങ്ങളാണ് കൊല്ലപ്പെട്ടത്.
റാന്നിയില്‍ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊന്നു; പിതൃസഹോദരന്‍ കസ്റ്റഡിയില്‍
കുട്ടികളുടെ അമ്മ ബിന്ദുവിനും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Also Read: 
വനിതാ ഡോക്ടര്‍ക്കെതിരെയുള്ള വാട്ട്‌സ് അപ്പ് പ്രചരണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഖേദം പ്രകടിപ്പിച്ചു

Keywords : Pathanamthitta, Brothers, Killed, Police, Custody, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia