Follow KVARTHA on Google news Follow Us!
ad

മലബാര്‍ മുസ്ലിങ്ങളും ഇടതുപക്ഷവും; സെമിനാറില്‍ കണ്ടതും കേട്ടതും

'മലബാറിലെ മുസ്ലിങ്ങളും ഇടതു പക്ഷവും' സെമിനാറില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ കിട്ടിയ കനത്ത അനുഭവമായിത്തോന്നി. Kookanam-Rahman, Article, CPM, Media, Muslim, Communist, Seminar, Islam, Congress, Malayalam News, National News, Kerala News,
കൂക്കാനം റഹ്‌മാന്‍

'മലബാറിലെ മുസ്ലിങ്ങളും ഇടതു പക്ഷവും' സെമിനാറില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ കിട്ടിയ കനത്ത അനുഭവമായിത്തോന്നി. മുസ്ലിം വോട്ടുകള്‍ ലക്ഷ്യം വെച്ചും, വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ണു നട്ടും സി.പി.എം കാര്‍ നടത്തുന്ന പരിപാടിയാണിതെന്ന് ചില പത്രമാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചു.

മുസ്ലിങ്ങളെ സംഘടിപ്പിച്ചു നടത്തുന്ന സെമിനാര്‍ പോലെ കൃസ്ത്യാനികളെയും, നായരെയും, ഈഴവരെയും സംഘടിപ്പിച്ച് പ്രത്യേകം പ്രത്യേകം സെമിനാര്‍ സംഘടിപ്പിക്കുമോയെന്ന് ചില കോണുകളില്‍ നിന്ന് ആക്ഷേപഹാസ്യമായ പ്രതികരണവുമുണ്ടായി. ഇതൊക്കെ മനസില്‍ വെച്ചാണ് ഞാന്‍ പ്രസ്തുത സെമിനാറില്‍ പങ്കെടുത്തത്.

അയ്യായിരത്തിലധികം മുസ്ലിങ്ങള്‍ അവിടെ സന്നിഹിതരായി. അതില്‍ പകുതിയിലധികവും മുസ്ലിം സ്ത്രീകളായിരുന്നു. വന്നവരില്‍ 90% വും ഇടതു പക്ഷ കുടുംബങ്ങളില്‍പെട്ടവരാണ്. അവരുടെ വോട്ടുകള്‍ എന്നും ഇടതുപക്ഷത്തേ വീഴൂ. അത് കൊണ്ടു തന്നെ വോട്ടു തേടിയുളള ഒരു പ്രവര്‍ത്തന പരിപാടിയല്ലയെന്ന് വ്യക്തം.

അവിടെ ആദ്യാവസാനം നടന്ന പ്രസംഗങ്ങളെല്ലാം ഇസ്ലാം മതത്തിന്റെ നന്മകള്‍ ഉയര്‍ത്തിപ്പിടിച്ചുളളതായിരുന്നു. ശരീഅത്ത് നിയമമാണ് യഥാര്‍ത്ഥത്തില്‍ ശരിയായ മാര്‍ഗമെന്ന് കൂടി അവിടെ വിവക്ഷിക്കപ്പെട്ടു. ഇത്തരം പഠന ക്ലാസുകള്‍, നിഷ്പക്ഷമായ വിലയിരുത്തലുകള്‍ ഇടതു പക്ഷവീക്ഷണത്തില്‍ അവതരിപ്പിച്ചപ്പോള്‍ ഹാളിലും പുറത്തുമായി തിങ്ങിക്കൂടിയവര്‍ അത് സാകൂതം ശ്രദ്ധിക്കുകയായിരുന്നു, പഠിക്കുകയായിരുന്നു, അവരുടെ ചിന്തകള്‍ക്ക് ശക്തിപകരുകയായിരുന്നു.

മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും എന്ന സെമിനാറുകള്‍ പഞ്ചായത്തു തലത്തില്‍ സംഘടിപ്പിക്കേണ്ടതായിരുന്നു എന്ന് തോന്നിപ്പോയി. മുസ്ലിം സ്ത്രീകള്‍ ഇടതു പക്ഷ കുടുംബത്തില്‍ പെട്ടവരാണെങ്കിലും നിഷ്പക്ഷമായും സത്യസന്ധമായും അവതരിപ്പിക്കുന്ന ചരിത്ര സംഭവങ്ങള്‍ കേള്‍ക്കാനും പഠിക്കാനും അവസരം ലഭിക്കാത്തവരാണ് പലപ്പോഴും. മത പ്രഭാഷണങ്ങളിലും മതവിഭാഗങ്ങള്‍ സംഘടിപ്പിക്കുന്ന വിശദീകരണ യോഗങ്ങളിലും മാത്രം പങ്കെടുക്കാനേ ഇവര്‍ക്ക് അവസരം ലഭ്യമായിട്ടുണ്ടാവൂ.
Kookanam-Rahman, Article, CPM, Media, Muslim, Communist, Seminar, Islam, Congress, Malayalam News, National News, Kerala News,

ഇടതുപക്ഷം ഇസ്ലാം വിരോധമുളളവരാണെന്നും ഇസ്ലാമിനെ തകര്‍ക്കാന്‍ നടക്കുന്നവരാണെന്നും, നിരീശ്വര വിശ്വാസം പ്രചരിപ്പിക്കുന്നവരാണെന്നുമുളള കുപ്രചരണങ്ങള്‍ ശരിയല്ലയെന്ന് മനസിലാക്കണമെങ്കില്‍ കണ്ണൂര്‍ സെമിനാര്‍ മാതൃകയില്‍ അത് പോലൊന്ന് പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കണമെന്ന് തോന്നിപ്പോയത്.

പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ടു നടത്തിയ പ്രസംഗം, ഒരു പഠനക്ലാസായിരുന്നു. ഒരധ്യാപകന്റെ തന്മയത്വത്തോടെ ഇസ്ലാമിന്റെ ആവിര്‍ഭാവം മുതല്‍ വര്‍ത്തമാനകാല മുസ്ലിം എവിടെ എത്തി നില്‍ക്കുന്നു എന്നു വരെ കൊച്ചു കൊച്ചു വാചകങ്ങളിലൂടെ വസ്തുതകള്‍ കേള്‍വിക്കാരുടെ മനസിലേക്ക് ആഞ്ഞു തറപ്പിക്കുകയായിരുന്നു. ചിരിക്കാന്‍ വകയുളള ഒരു തമാശയും പറഞ്ഞില്ല. ചരിത്രാധ്യാപകന്റെ തന്മയത്വമായിരുന്നു ആ വാക്കുകൡ.

പിണറായി ചൂണ്ടിക്കാണിച്ച ചില കാര്യങ്ങള്‍ നോക്കുക. അറബികള്‍ കച്ചവടത്തിലൂടെ ജീവിതമുറപ്പിക്കാന്‍ ശ്രമിച്ചു. അതിനായി അവര്‍ ലോകത്താകമാനം സഞ്ചരിച്ചു. കച്ചവടത്തിനപ്പുറം ലോകത്തെമ്പാടുമുളള അറിവ് സ്വായത്തമാക്കാന്‍ അവര്‍ ശ്രമിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ വിജ്ഞാനം സ്വീകരിക്കുകയും വിജ്ഞാനം പകരുകയും ചെയ്ത ഒരു ജനതയായിരുന്നു അറബികള്‍. കമ്മ്യൂണിസ്റ്റാചാര്യനായ എംഗല്‍സ് ഈ കാര്യം എടുത്ത് പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. അറേബ്യന്‍ ജനതയുടെ ഇത്തരം സംഭാവനകള്‍ ബഹുമാനിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നദ്ദേഹം സൂചിപ്പിച്ചു.

അറേബ്യയിലെ പട്ടണവാസികള്‍ സമ്പന്നരും, നാടോടികളായ ബദ്ദുയൂനികള്‍ ദരിദ്രരുമായിരുന്നു. ഈ വൈരുധ്യത്തില്‍ നിന്നാണ് ഇസ്ലാമിന്റെ രൂപീകരണം എന്നാണ് എംഗല്‍സ് വിവക്ഷിക്കുന്നത്.
കേരളത്തിലേക്ക് ഇസ്ലാമെത്തിയ വഴിയും പിണറായി വ്യക്തമാക്കി. ഇസ്ലാം അറേബ്യയില്‍ രൂപപ്പെട്ട കാലഘട്ടത്തില്‍ തന്നെ കച്ചവടക്കാരായ അറബികളിലൂടെ ഇസ്ലാമിക ആശയം കേരളത്തിലുമെത്തി. പോര്‍ച്ചുഗീസുകാര്‍ 1498 ല്‍ കേരളതീരത്ത് കച്ചവടാവശ്യത്തിനായി എത്തപ്പെട്ടപ്പോള്‍, അറബികളോട് അവര്‍ക്ക് എതിര്‍പ്പുണ്ടായി. കേരളത്തില്‍ നിന്ന് പോര്‍ച്ചുഗീസുകാരെ തുരത്താന്‍ അതിശക്തമായി പ്രവര്‍ത്തിച്ചത് ഇവിടുത്തെ ഇസ്സാം മതക്കാരായിരുന്നു.

1921 ല്‍ മുസ്ലിം വിഭാഗങ്ങള്‍ നടത്തിയ കാര്‍ഷിക സമരത്തെ, ചെറുത്തു നില്‍പിനെ മാപ്പിള കലാപം എന്ന് ബ്രിട്ടീഷുകാര്‍ പരിഹസിച്ചു. നിരവധി മുസ്ലിങ്ങളെ തുക്കിലേറ്റി. ആയിരക്കണക്കിനു മുസ്ലിങ്ങളെ തടവുകാരാക്കി. മുഹമ്മദ് അബ്ദുര്‍ റഹ് മാന്‍ സാഹിബാണ് ഇത് മാപ്പിളമാരുടെ ഹാലിളക്കമെന്ന് പരിഹസിച്ച ബ്രിട്ടീഷുകാരോട് പ്രതികരിച്ചത്. ഇത് മലബാര്‍ കലാപം എന്ന് അദ്ദേഹം തിരുത്തി പ്രഖ്യാപിച്ചു.

മുഹമ്മദ് അബ്ദുര്‍ റഹ് മാന്‍ പ്രസിഡണ്ടും ഇ.എം.എസ് നമ്പൂതിരിപ്പാട് സെക്രട്ടറിയുമായാണ് ഇടതുപക്ഷ കെ.പി.സി.സി. രൂപീകരിച്ചത്. കോണ്‍ഗ്രസും മുസ്ലിങ്ങളും മലബാര്‍ കലാപത്തെ തളളിപ്പറഞ്ഞപ്പോള്‍ അതിന്റെ പ്രാധാന്യം സാര്‍വദേശീയ തലത്തില്‍ ഉയര്‍ത്തിപ്പിടിച്ചത് കമ്മ്യൂണിസ്റ്റ്കാരായിരുന്നു എന്ന് പിണറായി സമര്‍ത്ഥിച്ചു.

ഇന്നും ഇടതുപക്ഷമാണ് ന്യൂനപക്ഷങ്ങളുടെ സഹായത്തിന് മുന്നിട്ടിറങ്ങുന്നത്. തീവ്രവാദികള്‍ എന്ന് മുദ്രകുത്തി മുസ്ലിം ചെറുപ്പക്കാരെ തുറുങ്കിലടക്കുന്ന കാടന്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ ഇടതു പക്ഷം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇവിടെ മുസ്ലിം ലീഗെന്നു പറയുന്ന രാഷ്ട്രീയ പാര്‍ട്ടി മുസ്ലിം വിഭാഗത്തിലെ സമ്പന്നര്‍ക്കുവേണ്ടി മാത്രം നിലകൊളളുന്നവരാണ്. യഥാര്‍ത്ഥത്തില്‍ ഇസ്ലാമില്‍ രണ്ടു വിഭാഗമാണ് ശക്തി പ്രാപിച്ചത്. ഷിയാ മുസ്ലിങ്ങളും, സുന്നി മുസ്ലിങ്ങളും. ഇതില്‍ സുന്നികള്‍ സെക്കുലര്‍ നിലപാട് സ്വീകരിക്കുന്നു. മുജാഹിദ് വിഭാഗക്കാര്‍ മതനവീകരണ പ്രവര്‍ത്തനം എന്ന രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പക്ഷെ അവര്‍ക്കത് തുടരാന്‍ കഴിയുന്നുണ്ടോ എന്ന് ആലോചിക്കണം. ജമാഅത്തെ ഇസ്ലാമി ഇസ്ലാം രാഷ്ട്രം സ്ഥാപിതമാവാന്‍ ശ്രമിക്കുന്നവരാണ്- പിണറായി പറഞ്ഞു നിര്‍ത്തിയതിവിടെയാണ്. ടി.കെ. ഹംസയുടെ സരസവും ചിന്തോദ്ദീപകവുമായ സംസാരവും ജനാവലി ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

Kookanam-Rahman, Article, CPM, Media, Muslim, Communist, Seminar, Islam, Congress, Malayalam News, National News,
Kookkanam Rahman
(Writer)
ഇന്ത്യന്‍ ഭൂരിപക്ഷ വര്‍ഗീയത, ഇവിടുത്തെ ഇസ്ലാംവിഭാഗത്തിനും മറ്റ് എല്ലാ ന്യുനപക്ഷവിഭാഗത്തിനും ഭീഷണി ഉയര്‍ത്തുകയാണ്. അതിനൊരു ബദലായി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരേണ്ടത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. അവരും വര്‍ഗീയതയെ എതിര്‍ക്കാന്‍ സന്നദ്ധമാവുന്നില്ല. അധികാരം അരക്കിട്ടുറപ്പിക്കാന്‍ അത്തരം വര്‍ഗീയതയെ കൂട്ടുപിടിക്കാനും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ നിസംഗത കാണിക്കുകയായിരുന്നില്ലേ ഇവിടുത്തെ കോണ്‍ഗ്രസ് നേതൃത്വം.

അതു കൊണ്ടു തന്നെ ഇടതുപക്ഷ വീക്ഷണമുളള, കമ്മ്യൂണിസ്റ്റ് ആശയാദര്‍ശങ്ങളുളള പാര്‍ട്ടികള്‍ക്കേ ഇന്ത്യയില്‍ വേരോടാന്‍ ശ്രമിക്കുന്ന വര്‍ഗീയതയ്ക്ക് കടിഞ്ഞാണിടാനാവൂ. അത് മനസിലാക്കി ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുകയും, ആ വീക്ഷണഗതിയെ മനസാ എറ്റുവാങ്ങുകയും ചെയ്യേണ്ട കടമയാണ് ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് ഉണ്ടാവേണ്ടത്. അതിലേക്കുളള ഒരു ചൂണ്ടുപലകയായി കണ്ണൂര്‍ സെമിനാര്‍ മാറിക്കഴിഞ്ഞു.

Keywords: Kookanam-Rahman, Article, CPM, Media, Muslim, Communist, Seminar, Islam, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment