ന്യൂഡല്‍ഹി: വിവാദ ഓര്‍ഡിനന്‍സ് പിന്‍ വലിച്ചതില്‍ പ്രശംസിക്കേണ്ടത് രാഹുലിനെയല്ല, മറിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയാണെന്ന് ബിജെപി നേതാവ് എല്‍.കെ അദ്വാനി. വിവാദ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാതിരുന്ന പ്രണബാണ് രക്ഷയ്‌ക്കെത്തിയതെന്നും മാധ്യമങ്ങള്‍ ധരിപ്പിക്കുന്നതുപോലെ രാഹുല്‍ ഗാന്ധിയല്ലെന്നും അദ്വാനി വ്യക്തമാക്കി. തന്റെ ബ്ലോഗിലൂടെയാണ് അദ്വാനി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
വിവാദ ഓര്‍ഡിനന്‍സ് പിന്‍ വലിച്ചത് രാഹുല്‍ ഗാന്ധിയുടെ വിജയമായാണ് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചത്. എന്നാല്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി ഓര്‍ഡിനന്‍സില്‍ അതൃപ്തി രേഖപ്പെടുത്തുകയും ഓര്‍ഡിനന്‍സിനെ സംബന്ധിച്ച് നിയമജ്ഞരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ഇതിനു മുന്‍പ് തന്നെ ഓര്‍ഡിനന്‍സില്‍ പ്രണബ് മുഖര്‍ജി ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെക്കില്ലെന്ന് ഉറപ്പായതോടെയാണ് രാഹുല്‍ ഗാന്ധി നാടകീയമായി മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയതും ഓര്‍ഡിനന്‍സിനെതിരെ ശക്തമായി പ്രതികരിച്ചതും.
SUMMARY: New Delhi: The UPA government continues to face flak over the Ordinance on convicted lawmakers blunder.
Keywords: New Delhi, Prime Minister, Manmohan Singh, Sonia Gandhi, Meeting, Rahul Gandhi, Cabinet, Criticism, National, Malayalam News, National News, Kerala News, International News, Sports News,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.