ബീഹാറില്‍ ആര്‍.ജെ.ഡി നേതാവിന്റെ മൃതദേഹം കിണറ്റില്‍

 


അര്‍വാള്‍: ബീഹാറില്‍ ആര്‍.ജെ.ഡി നേതാവ് യോഗേന്ദ്ര മാഝിയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തി. രംഗ ഗ്രാമത്തിലെ കിണറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പതിനാറ് ദിവസം മുന്‍പാണ് യോഗേന്ദ്രയെ കാണാതായത്. ഗ്രാമ മുഖ്യ സീമാദേവിയും ഭര്‍ത്താവ് ഭോലാ ശര്‍മ്മയുമാണ് കൊലപാതകത്തിനുപിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

യോഗേന്ദ്രയെ സീമാദേവിയും ഭര്‍ത്താവും കൂടി തട്ടിക്കൊണ്ടുപോയതായി അറിയിച്ച് ബന്ധുക്കള്‍ കര്‍പി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.

ബീഹാറില്‍ ആര്‍.ജെ.ഡി നേതാവിന്റെ മൃതദേഹം കിണറ്റില്‍ ഗ്രാമമുഖ്യ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പോലീസുദ്യോഗസ്ഥന്‍ അറസ്റ്റിലായതായി ഡി.എസ്.പി അറിയിച്ചു.

SUMMARY: Arwal: Eleven days after he went missing, a district RJD leader’s body was today recovered from a well at a village in Arwal district of Bihar, a police officer said.

Keywords: National news, Obituary, Murder, Found, Dead, Well, Missing, RJD leader, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia