ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ എം.എ.യൂസുഫലി ഒന്നാമത്
Oct 6, 2013, 10:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
യൂസുഫലി ആദ്യ അഞ്ചിലെ ഏക മലയാളി
ദുബൈ: ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക ദുബൈയിലെ അറേബ്യന്‍ ബിസിനസ് മാസിക പുറത്തിറക്കി. തുടര്‍ച്ചയായി നാലാം പ്രാവശ്യവും ഒന്നാമതെത്തിയാണ് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസുഫലി പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ ആദ്യ അഞ്ച് സ്ഥാനത്തെത്തിയ വ്യക്തികളില്‍ ഏക മലയാളിയും യൂസുഫലിയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളൂമായുള്ള വ്യക്തിപരമായ അടുപ്പവും റീട്ടെയില്‍ മേഖലയിലെ ശക്തമായ സാന്നിധ്യവും കണക്കിലെടുത്താണ് ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ യൂസുഫലി ഒന്നാമതെത്തിയത്.
ഇഫ്കോ ഗ്രൂപ്പ് സ്ഥാപകനായ ഫിറോസ് അല്ലാന രണ്ടാമതെത്തിയപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് സി.ഇ.ഒ (യൂറോപ്പ്, അമേരിക്ക, മിഡില്‍ ഈസ്റ്റ്) വി. ശങ്കര്‍ പട്ടികയില്‍ മൂന്നാമനായി ഇടം കണ്ടു. എന്‍.എം.സി. മേധാവി ബി.ആര്. ഷെട്ടി, കട്ടാരിയ ഹോള്‍ഡിംഗ് ചെയര്മാന് രഘു കത്താരിയ എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനത്തെത്തി.
ഇതോടനുബന്ധിച്ച് റീട്ടെയില്‍ രംഗത്തെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയും അറേബ്യന്‍ ബിസിനസ് മാസിക പുറത്തിറക്കി. പട്ടികയില്‍ ലുലു ഗ്രൂപ്പ് എം.ഡി. എം.എ. യൂസുഫലി ഒന്നാമതെത്തിയപ്പോള്‍ ഇഫ്കോ ഗ്രൂപ്പ് ചെയര്മാന് ഫിറോസ് അല്ലാന രണ്ടാമതായി പട്ടികയില്‍ ഇടം പിടിച്ചു. ജഷന്‍ മാല് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടോണി ജഷന്‍ മാല് മൂന്നാമതും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്ക നാലാമതായും ഇടം പിടിച്ചു. ചോയിത്ത്റാം ചെയര്മാന് എല്‍.ടി. പഗറാണിയാണ് റീട്ടെയില്‍ പട്ടികയില്‍ അഞ്ചാമതായി എത്തിയത്.
എം.എ. യൂസുഫലി സാരഥിയായ ലുലു ഗ്രൂപ്പ് 5.15 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ (32,000 കോടിരൂപ) വിറ്റുവരവുള്ള സ്ഥാപനമാണ്. ഗള്‍ഫ് രാജ്യങ്ങളിലായി 106 റീട്ടെയില്‍ സ്ഥാപനങ്ങള്‍ ഗ്രൂപ്പിനുണ്ട്. അബുദാബി ആസ്ഥാനമായ ലുലുവിന് 29 രാജ്യങ്ങളില്‍ നിന്നായി 32,000 ജീവനക്കാരുണ്ട്. ഇതില്‍ ആകെയുള്ള 28,000 ഇന്ത്യക്കാരില്‍ 25,000 പേരും മലയാളികളാണ്. ഈയിടെ നാട്ടികയില്‍ നിന്നും തെരഞ്ഞെടുത്ത 1,500 പേരില്‍ 900 പേരും ജോലിയില്‍ പ്രവേശിച്ചതായി ലുലു ഗ്രുപ്പ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ നന്ദകുമാര്‍ നായര്‍ അറിയിച്ചു. കൂടാതെ നാട്ടികയില്‍ അടുത്തുതന്നെ നടക്കുന്ന റിക്രൂട്ട്മെന്റില്‍ 3,000 പുതിയ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത കൊച്ചിയിലെ ലുലു മാള്‍ ഇതിനകം തന്നെ ഒരു കോടി 32 ലക്ഷം ആള്ക്കാര് സന്ദര്‍ശിച്ചു കഴിഞ്ഞു. ശരാശരി 85,000 ആള്‍ക്കാരാണ് വാരാന്ത്യത്തില്‍ മാള്‍ കാണുവാനായി എത്തുന്നത്. കേരളത്തിലെ മറ്റു പ്രദേശങ്ങളിലെന്നപോലെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ വലിയ തിരക്കാണ് മാളില്‍ അനുഭവപ്പെടുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ കേരളത്തിലെത്തുന്ന സന്ദര്‍ശകരുടെ ഇഷ്ടയിടമായി ലുലു മാറികഴിഞ്ഞുവെന്നും നന്ദകുമാര്‍ നായര്‍ പറഞ്ഞു. വളര്‍ച്ചയുടെ പടവുകള്‍ താണ്ടി മുന്നേറുന്ന ഗ്രൂപ്പ് മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത്, ഇറാഖ് എന്നിവിടങ്ങളിലായി പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നുണ്ട്.
ഗള്‍ഫ് രാജ്യങ്ങളുടെ വികസനത്തിനും ഉന്നമനത്തിനും ഇന്ത്യന്‍ സമൂഹം നല്കി വരുന്ന സംഭാവനകള്‍ ഏറെ മഹത്തരമാണ്. പട്ടികയില്‍ ഇടം പിടിച്ച ഒരോ വ്യക്തികളും തുടര്‍ന്നും അവരുടേതായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കിക്കൊണ്ട് അറേബ്യന്‍ ബിസിനസ് എഡിറ്റര്‍ എഡ് വാര്‍ഡ് അറ്റ് വുഡ് പറഞ്ഞു. പട്ടിക പുറത്തിറക്കിയതിന്റെ ഔദ്യോഗിക ചടങ്ങ് ഒക്ടോബര്‍ 28ന് ദുബൈ കോണ്‍റാഡ് ഹോട്ടലില്‍ നടക്കും.
Keywords : Dubai, M.A.Yusafali, Indian, Business, World, Gulf, Development, Malayalee, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.