കാമുകനെതിരെ പ്രത്യൂഷ ബാനര്‍ജിയുടെ പരാതി

 


മുംബൈ: ബാലികാ വധു എന്ന സീരിയലിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ പ്രത്യൂഷ ബാനര്‍ജി തന്റെ കാമുകനെതിരെ പോലീസില്‍ പരാതി നല്‍കി. മുംബൈയിലെ ബിസിനസുകാരനായ മക്രാന്ദ് മല്‍ഹോത്രയ്‌ക്കെതിരെയാണ് താരം മുംബൈയിലെ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

തന്നേയും പിതാവിനേയും വാക്കുകള്‍കൊണ്ട് അപമാനിച്ചുവെന്നാണ് പ്രത്യൂഷയുടെ പരാതി. ഫോണിലൂടെ ചീത്ത വിളിച്ച മല്‍ഹോത്ര തന്നെ വീട്ടിലെത്തി അപമാനിച്ചുവെന്നും പ്രത്യൂഷ പരാതിയില്‍ വ്യക്തമാക്കുന്നു. തന്റെ കുടുംബാംഗങ്ങളെ ചീത്ത വിളിച്ച കാമുകനെ ഇനിയും സഹിക്കാന്‍ കഴിയില്ലെന്നാണ് പ്രത്യൂഷയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ പ്രത്യൂഷ കള്ളം പറയുകയാണെന്നും മറ്റൊരാളുമായി താരം പ്രണയത്തിലുമാണെന്ന് മല്‍ഹോത്ര ആരോപിക്കുന്നു. തന്നെ ഒഴിവാക്കാനാണത്രേ പ്രത്യൂഷ പരാതി നല്‍കിയത്.

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ടിവി താരം അങ്കിത് ഗേരയുടെ ജന്മദിനാഘോഷത്തില്‍ ഇരുവരും പങ്കെടുത്തതാണ്. ഇത്രപെട്ടെന്ന് ഇവര്‍ക്കിടയില്‍ എന്തുസംഭവിച്ചുവെന്ന അന്വേഷണത്തിലാണ് പാപ്പരാസികള്‍.

കാമുകനെതിരെ പ്രത്യൂഷ ബാനര്‍ജിയുടെ പരാതി
SUMMARY: Mumbai: Telly actor Pratyusha Banerjee, popularly known as Anandi for her role in Balika Vadhu, has filed a complaint at Oshiwara police station in Mumbai on Wednesday against her boy friend Makrand Malhotra.

Keywords: Entertainment news, Mumbai, Telly actor, Pratyusha Banerjee, Anandi, Balika Vadhu, Filed, Complaint, Oshiwara police station, Mumbai, Wednesday, Friend, Makrand Malhotra.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia