തെലുങ്കാന: പാര്‍ലമെന്റില്‍ നിന്നുമിറങ്ങാന്‍ വിസമ്മതിച്ച എം.പിമാരെ ബലം പ്രയോഗിച്ച് പുറത്താക്കി

 


ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയും പാതിരാത്രിയായിട്ടും പുറത്തിറങ്ങാന്‍ വിസമ്മതിക്കുകയും ചെയ്ത രണ്ട് ടിഡിപി എം.പിമാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പുറത്താക്കി. തിങ്കളാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം.

ലോക്‌സഭ പിരിച്ചുവിട്ട് എട്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും പാര്‍ലമെന്റില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നാണ് എം.പിമാര്‍ക്കെതിരെ ബലപ്രയോഗം നടന്നത്. സംഭവത്തെതുടര്‍ന്ന് എം വേണുഗോപാല്‍ റെഢി, നിമ്മല ക്രിസ്തപ്പ എന്നിവരെ 5 ദിവസത്തേയ്ക്ക് ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ഇവരെക്കൂടാതെ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തിയ രണ്ട് ടിഡിപി എം.പിമാരായ കെ.എന്‍ റാവൂ, ശിവപ്രസാദ് എന്നിവരേയും കോണ്‍ഗ്രസ് എം.പിമാരായ എ. സായ് പ്രതാപ്, അനന്ദ വെങ്കട്രാമി റെഢി, എന്‍ രാജഗോപാല്‍, മഗുന്ദ ശ്രീനിവാസലു റെഢി, കെ ബാപി രാജു തുടങ്ങിയവരേയും 5 ദിവസത്തേയ്ക്ക് ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
തെലുങ്കാന: പാര്‍ലമെന്റില്‍ നിന്നുമിറങ്ങാന്‍ വിസമ്മതിച്ച എം.പിമാരെ ബലം പ്രയോഗിച്ച് പുറത്താക്കി

SUMMARY: New Delhi: In a late night swoop, marshals of Parliament on Monday night forcibly removed two defiant TDP members of Lok Sabha who were suspended for five days for disrupting the proceedings on the Telangana issue but remained in the House.

Keywords: New Delhi, Parliament, Suspension, Prime Minister, Manmohan Singh, Coal-scam, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia