Follow KVARTHA on Google news Follow Us!
ad

അല്ല, സുപ്രഭാതം വൈകും എന്നത് കുപ്രചരണമല്ല, നേതാക്കള്‍ പറയുന്ന സത്യം

ഇ.കെ വിഭാഗം സുന്നീ വിഭാഗം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ച സുപ്രഭാതം ദിനപത്രം ഉടന്‍ ഉണ്ടാകില്ലെന്നു News Paper, Muslim-League, Sunni, Thiruvananthapuram, Kerala, Chandrika, Suprabhatham, Muslim League to make hurdles for Suprabhatham of E.K. Sunni faction, Malayalam News,
തിരുവനന്തപുരം: ഇ.കെ വിഭാഗം സുന്നീ സംഘടന പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ച സുപ്രഭാതം ദിനപത്രം ഉടന്‍ ഉണ്ടാകില്ലെന്നു തന്നെ വ്യക്തമായ വിവരം ആവര്‍ത്തിച്ചു ലഭിച്ചു. സുപ്രഭാതം പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ഇ.കെ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ദര്‍ശന ടി.വി സമ്പൂര്‍ണ വാര്‍ത്താ ചാനല്‍ ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാനാണ് ധാരണ.

എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയോ അനുബന്ധ സംഘടനകളുടെയോ നേതാക്കള്‍ തയ്യാറാകുന്നില്ല. മറിച്ച്, കാര്യങ്ങളുടെ ഗതി സ്വകാര്യമായി തുറന്നു സമ്മതിക്കാന്‍ നേതാക്കള്‍ മടിക്കുന്നുമില്ല. സുപ്രഭാതം തല്‍ക്കാലം പുറത്തിറങ്ങില്ലെന്നു ചൂണ്ടിക്കാട്ടി കെവാര്‍ത്ത പ്രസിദ്ധീകരിച്ച റിപോര്‍ട്ടിനെതിരേ ഇ.കെ വിഭാഗം അണികളും അനുഭാവികളും പ്രചണ്ഡ പ്രചാരണം ആരംഭിച്ചിരിക്കെയാണ്, ആ റിപോര്‍ട്ട് ശരിവയ്ക്കുന്ന തരത്തില്‍ നേതൃതലത്തില്‍ നിന്നു പ്രതികരണം ഉണ്ടായിരിക്കുന്നത്.

2013 നവംബറില്‍ പ്രസിദ്ധീകരണം തുടങ്ങുമെന്നറിയിച്ച സുപ്രഭാതം സെപ്റ്റംബര്‍ പകുതിയായിട്ടും കേരളത്തില്‍ ഏതെങ്കിലും ജില്ലയിലോ, മറ്റിടങ്ങളിലോ ബ്യൂറോ തുറക്കുകയോ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. ഒരു പത്രം തുടങ്ങാനുള്ള യാതൊരു സംവിധാനവും നിലവില്‍ ഏര്‍പെടുത്താതെയാണ് നവംബറില്‍ പത്രം ഇറക്കുമെന്ന് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നത്.

സുപ്രഭാതവുമായി ബന്ധപ്പെട്ട അവ്യക്തത നീക്കാന്‍ ഉന്നത തല യോഗങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. പ്രവര്‍ത്തകരുടെ നിരാശയും പ്രതിഷേധവും പരിഗണിച്ച് നവംബറില്‍ പത്രം ഇറക്കണം എന്ന് അഭിപ്രായപ്പെടുന്ന ഒരു വിഭാഗവുമുണ്ട്. എല്ലാ ജില്ലകളിലും രാജ്യ തലസ്ഥാനത്തും ഗള്‍ഫിലും ബ്യൂറോകള്‍ ആരംഭിച്ച് വലിയ തോതില്‍ പത്രം പ്രസിദ്ധീകരിക്കാന്‍ എളുപ്പമല്ലെങ്കില്‍ ചെറിയ തോതിലെങ്കിലും ആരംഭിക്കണം എന്നാണ് ഇവരുടെ നിലപാട്.

എന്നാല്‍ അങ്ങനെ ദിനപത്രം തുടങ്ങുന്നത് നന്നായിരിക്കില്ലെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. ലീഗ് മുഖപത്രമായ ചന്ദ്രികയ്ക്ക് സുപ്രഭാതത്തിന്റെ വരവ് പ്രതികൂലമാകുമെന്ന് വന്നതോടെ സുപ്രഭാതത്തിന്റെ സാമ്പത്തിക സ്രോതസുകള്‍ അടഞ്ഞതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നാണു വിവരം. ഇ.കെ വിഭാഗം നടത്തുന്ന മദ്രസകളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍, ഇ.കെ വിഭാഗം അനുഭാവികളായ പ്രവാസികള്‍ തുടങ്ങിയവരെയാണ് പ്രധാനമായും സാമ്പത്തിക സമാഹരണത്തിനു സംഘടനാ നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചന്ദ്രികയെ തളര്‍ത്തിക്കൊണ്ട് പുതിയ പത്രം തുടങ്ങുന്നതിനെ അനുകൂലിക്കാനാകില്ലെന്ന് ഇവരില്‍ ബഹുഭൂരിപക്ഷവും വ്യക്തമാക്കിയിരിക്കുകയാണ്.

വന്‍ തുക വാഗ്ദാനം ചെയ്ത പല പ്രവാസികളും അതില്‍ നിന്നു പിന്നോട്ടു പോയി. ഇക്കാര്യം കത്തു മുഖേനയും ഇ-മെയില്‍ വഴിയും അവര്‍ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുസ്്‌ലിം ലീഗിന്റെ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് ഇ.കെ വിഭാഗം നേതാക്കളുടെ ആരോപണം. എന്നാല്‍ ലീഗുമായി ഇക്കാര്യത്തില്‍ നേരിട്ട് ഇടയാന്‍ അവരുദ്ദേശിക്കുന്നില്ലത്രേ.

ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദര്‍ശന ടി.വി ചെയര്‍മാനും ഇ.കെ വിഭാഗത്തിനു ലീഗിനും ഇടയിലെ മുഖ്യ കണ്ണിയുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച ശക്തമായ നിലപാടു മൂലമാണ് ലീഗ്- ഇ.കെ സുന്നി പരസ്യ വിവാദമായി സുപ്രഭാതം പ്രശ്‌നം മാറാത്തത്.

അതേസമയം ബുധനാഴ്ച ചേര്‍ന്ന സമസ്ത ഭാരവാഹികളുടെയോഗം സുപ്രഭാതത്തിനെതിരെയുള്ള കുപ്രചരണങ്ങള്‍ ചെറുക്കാന്‍ തിരുമാനിച്ചു. മാധ്യമപ്രവര്‍ത്തകരെയും ജീവനക്കാരേയും നിയമിക്കുന്നതിനുള്ള പരസ്യം നല്‍കാന്‍ തീരുമാനിക്കുകയും ഇതിനായി സബ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

News Paper, Muslim-League, Sunni, Thiruvananthapuram, Kerala, Chandrika, Suprabhatham, Muslim League to make hurdles for Suprabhatham of E.K. Sunni faction, Malayalam
അതിനിടെ, സുപ്രഭാതത്തിനെതിരേ കുപ്രചാരണങ്ങളുമായി പലരും രംഗത്തു വരുന്നുണ്ടെന്ന് കുറ്റപ്പെടുത്തി ഇ.കെ വിഭാഗം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ചന്ദ്രികയെയും ലീഗിനെയും വകവയ്ക്കാതെ സുപ്രഭാതവുമായിമുന്നോട്ടു പോകണം എന്നു സംഘടനയ്ക്കുള്ളില്‍ വാദിക്കുന്ന വിഭാഗമാണ് ഇതിനു പിന്നില്‍. സുപ്രഭാതത്തിനെതിരായ പ്രചാരണങ്ങളെ ചെറുക്കാനുദ്ദേശിച്ചു നടത്തുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിലെ പ്രസംഗങ്ങള്‍ തന്നെ സുപ്രഭാതം ഉടനില്ല എന്നതു ശരിവയ്ക്കുന്ന തരത്തിലാണുതാനും. പ്രമുഖ പണ്ഡിതനും ഇ.കെ വിഭാഗത്തിലെ മുതിര്‍ന്ന നേതാവുമായ ഓണംപള്ളി മുഹമ്മദ് ഫൈസിയുടേതായി പുറത്തുവന്ന ഓണ്‍ലൈന്‍ ക്ലാസ് റൂമിലെ ഓഡിയോ സന്ദേശത്തിലും സുപ്രഭാതം വൈകും എന്നു വ്യക്തമാക്കുന്നുണ്ട്.

Related News: 
ചന്ദ്രികയ്ക്കു ബദലാകാന്‍ ഉദ്ദേശിച്ച സുപ്രഭാതം ദിനപത്രം വേണ്ടെന്നുവച്ചു

സുപ്രഭാതം പ്രസിദ്ധീകരണം തുടങ്ങും മുമ്പേ ലീഗ് കരുനീക്കം സജീവമാക്കി

Keywords: News Paper, Muslim-League, Sunni, Thiruvananthapuram, Kerala, Chandrika, Suprabhatham, Muslim League to make hurdles for Suprabhatham of E.K. Sunni faction, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment