SWISS-TOWER 24/07/2023

ബി.ജെ.പിയുടെ പ്രധാനമന്ത്രി മോഡി തന്നെ

 


ന്യൂഡല്‍ഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാപാര്‍ട്ടി വിജയം നേടിയാല്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയായിരിക്കും ഇന്ത്യ ഭരിക്കുക. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ എല്‍.കെ അദ്വാനിയുടെ എതിര്‍പ്പിനെ മറികടന്നാണ് പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷമാണ് പ്രഖ്യാപനമുണ്ടായത്.

പ്രഖ്യാപന വേദിക്ക് പിറകില്‍ മുന്‍ പ്രധാനമന്ത്രിയുടെ ചിത്രം സ്ഥാപിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന പാരമ്പര്യം ബിജെപിക്കുണ്ടെന്നും നരേന്ദ്ര മോഡിയായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും രാജ്‌നാഥ് പറഞ്ഞു.

അദ്വാനി പ്രഖ്യാപന ചടങ്ങില്‍ നിന്ന് വിട്ടുനിന്നെങ്കിലും അദ്ദേഹത്തിന്റെ ആശീര്‍വാദവും പിന്തുണയും നേടാന്‍ വീട്ടില്‍ സന്ദര്‍ശം നടത്തുമെന്ന് മോഡി പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവ് എ.ബി. വാജ്‌പേയിയെയും മോഡി സന്ദര്‍ശിക്കും.

ബി.ജെ.പിയുടെ പ്രധാനമന്ത്രി മോഡി തന്നെഅനുനയ ശ്രമങ്ങളെല്ലാം പാളിയതോടെയാണ് ബിജെപി നേതൃത്വം അഡ്വാനിയുടെ എതിര്‍പ്പ് കണക്കാക്കാതെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. അഡ്വാനിയെ അനുനയിപ്പിക്കാന്‍ മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി നടത്തിയ ശ്രമവും വിജയിച്ചില്ല. ആര്‍എസ്എസിന്റെ കനത്ത സമ്മര്‍ദ്ദവും മോഡിക്ക് തുണയായി.

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകണമെന്ന് ആര്‍എസ്എസ് നേതൃത്വം നേരത്തേ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. യോഗത്തില്‍ അഡ്വാനി അനുകൂലികളായ ലോക്‌സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരും പങ്കെടുത്തു.

SUMMARY: New Delhi: Narendra Modi is the BJP's candidate for Prime Minister in 2014.

Keywords: New Delhi, L.K. Advani, Narendra Modi, Prime Minister, Gujarat, Chief Minister, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia