മുസാഫര്‍നഗര്‍: വരുണ്‍ ഗാന്ധിയും അദ്വാനിയും പങ്കെടുക്കുന്ന റാലിക്ക് വിലക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആഗ്ര: മുസാഫര്‍നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി നേതാവ് വരുണ്‍ ഗാന്ധിയും എല്‍.കെ അദ്വാനിയും പങ്കെടുക്കുന്ന റാലിക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഞായറാഴ്ച ആഗ്രയില്‍ നടക്കുന്ന റാലിയിലാണ് ഇരു നേതാക്കളും പങ്കെടുക്കാനിരുന്നത്. മുസാഫര്‍നഗര്‍ കലാപത്തില്‍ പങ്കാളികളായ ജാട്ട് സമുദായങ്ങളും മുസ്ലീങ്ങളും തിങ്ങിപാര്‍ക്കുന്ന പ്രദേശത്താണ് റാലി നടത്താനിരുന്നത്.

വര്‍ഗീയ പ്രസംഗം നടത്തിയതിന് വരുണ്‍ഗാന്ധിക്കെതിരെ കേസുണ്ടായിരുന്നതും ഇത്തരമൊരു തീരുമാനത്തില്‍ സ്വാധീനം ചെലുത്തിയതായി ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് സുഹര്‍ ബിന്‍ സാഗര്‍ പറഞ്ഞു. ശനിയാഴ്ച മുസാഫര്‍നഗറില്‍ പൊട്ടിപുറപ്പെട്ട വംശീയ കലാപത്തില്‍ 40ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്.

മുസാഫര്‍നഗര്‍: വരുണ്‍ ഗാന്ധിയും അദ്വാനിയും പങ്കെടുക്കുന്ന റാലിക്ക് വിലക്ക്സഹോദരിയെ പിന്തുടര്‍ന്ന സഹോദരന്മാരായ യുവാക്കളെ മുസ്ലീം യുവാവ് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുന്നത്. ഈ യുവാവിനെ സഹോദരന്മാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതോടെ സംഘര്‍ഷം കലാപത്തിലേയ്ക്ക് വഴിമാറി. ജാട്ട് സമുദായത്തില്‌പെട്ട ഈ രണ്ട് സഹോദരന്മാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മുസ്ലീങ്ങള്‍ രംഗത്തെത്തിയതോടെ കലാപം പടര്‍ന്നുപിടിക്കുകയായിരുന്നു.

SUMMARY: Agra: The Akhilesh Yadav government in Uttar Pradesh, singed by the communal clashes in Muzaffarnagar, has cancelled permission for a BJP rally to be addressed by Varun Gandhi and LK Advani near Agra on Sunday.

Keywords: National news, Agra, Akhilesh Yadav, Government, Uttar Pradesh, Singed by, Communal clashes, Muzaffarnagar, Cancelled, Permission, BJP rally, Addressed, Varun Gandhi, LK Advani, Agra, Sunday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia