'മഹാത്മാ ഗാന്ധിയും ഇങ്ങനെ ചെയ്തിട്ടുണ്ട്': മോഡിയെ ന്യായീകരിച്ച് സുബ്രഹ്മണ്യം സ്വാമി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: നരേന്ദ്ര മോഡിയുടെ റാലിയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരില്‍ നിന്നും പണം ഈടാക്കുന്നതിനെ ന്യായീകരിച്ച് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി. ഇതിലെന്താണ് തെറ്റ്? പണം തരാന്‍ ജനങ്ങള്‍ തയ്യാറാണ്. ആരില്‍ നിന്നും നിര്‍ബന്ധിച്ച് പണം വാങ്ങുന്നില്ല സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

മഹാത്മാഗാന്ധിയും ഇങ്ങനെ ചെയ്തിട്ടുണ്ട്. തന്റെ ഓട്ടോഗ്രാഫിന് അഞ്ചുരൂപയാണ് ഗാന്ധിജി ഈടാക്കിയിരുന്നത്. ഈ തുക കോണ്‍ഗ്രസുകാര്‍ സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു. എന്നാല്‍ ഞങ്ങള്‍ ആ പണം പാര്‍ട്ടി അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് സ്വാമി വ്യക്തമാക്കി.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുംബൈയില്‍ നിന്നും മല്‍സരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സ്വാമി തയ്യാറായില്ല.

'മഹാത്മാ ഗാന്ധിയും ഇങ്ങനെ ചെയ്തിട്ടുണ്ട്': മോഡിയെ ന്യായീകരിച്ച് സുബ്രഹ്മണ്യം സ്വാമിഞാനല്ല ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാര്‍ട്ടിയാണ്. എന്റെ ഭാര്യാ വീട് ഇവിടെയാണ്. ഇവിടെ നിന്നും ഞാന്‍ രണ്ട് പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുംബൈയുമായി എനിക്ക് മാനസീക അടുപ്പമേറെയാണ് സ്വാമി കൂട്ടിച്ചേര്‍ത്തു.

SUMMARY: Mumbai: Bharatiya Janata Party leader Subramanian Swamy on Monday defended charging money from party workers to attend Narendra Modi's rallies.

Keywords: Chhattisgarh, LK Advani, BJP, Leader, Narendra Modi, Prime minister, Nationa, Reconciled? LK Advani praises Narendra Modi publicly, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia