Follow KVARTHA on Google news Follow Us!
ad

'വില്‍ യു ബി മി' നല്ല സിനിമ, 'മൗനനൊമ്പരം' മികച്ച ഡോക്യുമെന്ററി

ഡിജിറ്റല്‍ ഫിലിം മേക്കേഴ്‌സ് ഫോറം സംഘടിച്ച ഡി.എഫ്.എം.എഫ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ Documentary, Film, Award, Thrissur, Entertainment, Kerala, Malayalam News, National News, Kerala News,
തൃശൂര്‍: ഡിജിറ്റല്‍ ഫിലിം മേക്കേഴ്‌സ് ഫോറം സംഘടിച്ച ഡി.എഫ്.എം.എഫ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ശ്രീകാന്ത് ഇ. ജി. സംവിധാനം ചെയ്ത കണ്ണൂരില്‍ നിന്നുള്ള വില്‍ യു ബി മി നല്ല സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. തൃശൂരില്‍ നിന്നുള്ള മൗനനൊമ്പരം മികച്ച ഡോക്യുമെന്ററിയായി. സരിത പി. ആണ് മൗനനൊമ്പരത്തിന്റെ സംവിധായിക.

നല്ല ഫീച്ചര്‍ സിനിമയുടെ സംവിധായകനുള്ള അവാര്‍ഡ് ശ്രീകാന്ത് ഇ.ജിക്കും ഡോക്യുമെന്ററി സംവിധായകനുള്ള അവാര്‍ഡ് സരിത പി.ക്കും ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള അവാര്‍ഡിന് രണ്ട് പേര്‍ അര്‍ഹരായി. വില്‍ യു ബി മിയിലെ ബാലതാരം കേഡര്‍ നാഥും ബൈസിക്കില്‍ തീഫിലെ അഭിനയത്തിന് ഗോപീകൃഷ്ണയും ബാലതാരത്തിനുള്ള അവാര്‍ഡ് പങ്കിട്ടു.

Documentary, Film, Award, Thrissur, Entertainment, Kerala, Malayalam News, National News, Kerala News,
Sreekanth.E.G
മറ്റ് അവാര്‍ഡുകള്‍: കവിത കെ. മോഹന്‍ (നല്ല നടി), ഫൈസല്‍ കോരോത്ത് (നടന്‍), ഷാഹിര്‍ കാട്ടൂര്‍ (കഥ), മനു മോഹന്‍ (തിരക്കഥ), സുബീഷ് യുവ (എഡിറ്റിങ്ങ്), രതീഷ് പട്ടാമ്പി (ആര്‍ട്ട് ആന്റ് കോസ്റ്റ്യൂം), ജിത്തു ജോസഫ് (മേക്കപ്പ്), സീന സ്വാമിനാഥന്‍ (നരേറ്റര്‍).

Documentary, Film, Award, Thrissur, Entertainment, Kerala, Malayalam News, National News, Kerala News,
Saritha.P
ഇതിനു പുറമെ, ഏഴ് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകളും സ്‌ക്രീനിങ്ങ് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡിജിറ്റല്‍ ചലച്ചിത്ര സംവിധായകന്‍ സതീഷ് കളത്തില്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

Keywords: Documentary, Film, Award, Thrissur, Entertainment, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment