Follow KVARTHA on Google news Follow Us!
ad

ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി നേതാവിന് വധശിക്ഷ

ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി നേതാവിന് വധശിക്ഷ. മുതിര്‍ന്ന നേതാവ് അബ്ദുല്‍ Bangladesh, World, Court, Execution, Orders, Senior Islamist, Hang, Malayalam News, National News, Kerala News,
ധാക്ക: ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി നേതാവിന് വധശിക്ഷ. മുതിര്‍ന്ന നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലയ്ക്കാണ് സുപ്രീം കോടതി ശിക്ഷ വിധിച്ചത്. 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര കാലത്ത് കൂട്ടക്കൊല നടത്തിയെന്ന കുറ്റമാണ് മുല്ലയ്‌ക്കെതിരെയുള്ളത്.

മുല്ലയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ കീഴ്‌കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ജീവപര്യന്തം തടവ് വധശിക്ഷയായി ഉയര്‍ത്തുകയായിരുന്നു.

2012 ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ജമാഅത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.ടി.എം. അസ്ഹറുല്‍ ഇസ്ലാമിനെയും സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ അഹ്‌മദ് മുജാഹിദീനെയും നേരത്തെ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. ബംഗ്ലാദേശ് വിമോചന കാലത്ത് 30 ലക്ഷം പേര്‍ മരിച്ചതായാണ് കണക്ക്.
Bangladesh, World, Court, Execution, Orders, Senior Islamist, Hang, Malayalam News, National News, Kerala News, International News,

Also Read: 
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
Keywords: Bangladesh, World, Court, Execution, Orders, Senior Islamist, Hang, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment